കൗമാരക്കാരെ ‘പോൺ’ പഠിപ്പിക്കുന്ന ഒരു നാട്; ഏതാണാ നാടെന്നറിയണ്ടേ?

ഇന്ന് കൗമാരക്കാരായ ആൺകുട്ടികളിൽ 75% പേരും പോൺ സൈറ്റിൽ കയറി ഇറങ്ങുന്നവരും സ്ഥിരമായി പോൺ വിഡിയോകൾ കാണുന്നവരെന്നും സർവ്വയിൽ തെളിഞ്ഞു. എന്നാൽ ഈ കൂട്ടത്തിൽ പകുതിയിൽ അതികം പേരും വേണ്ടത്ര അറിവും മറ്റ് കാര്യങ്ങളും…

ഇന്ന് കൗമാരക്കാരായ ആൺകുട്ടികളിൽ 75% പേരും പോൺ സൈറ്റിൽ കയറി ഇറങ്ങുന്നവരും സ്ഥിരമായി പോൺ വിഡിയോകൾ കാണുന്നവരെന്നും സർവ്വയിൽ തെളിഞ്ഞു. എന്നാൽ ഈ കൂട്ടത്തിൽ പകുതിയിൽ അതികം പേരും വേണ്ടത്ര അറിവും മറ്റ് കാര്യങ്ങളും ഇല്ലാത്ത കൊണ്ട് തങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനായാണ് ഇത്തരം വിഡിയോകൾ കാണുന്നത്. കൗമാര പ്രായം ആയതിനാൽ ഇത്തരം വിഡിയോകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ചതിക്കുഴികൾ മനസിലാക്കാനുള്ള അറിവും ഇവർക്ക് ആർജിച്ചിട്ടില്ല. എന്നാൽ രക്ഷകര്താക്കൾക്ക് ഇതിന്റെ ദോഷവശങ്ങൾ പറഞ്ഞു കൊടുക്കുന്നതിനും അവരുടെ സംശയങ്ങൾക്കുള്ള മറുപടി കൊടുക്കുന്നതിനും പരിധി ഉണ്ട്. അത് കൊണ്ട് തന്നെ പല രക്ഷകര്തതാക്കളും മക്കളോട് തുറന്നു സംസാരിക്കാറില്ല.അത് കൊണ്ട് തന്നെ കൗമാരക്കാർ ഇത്തരം പോൺ സൈറ്റുകളെ ആണ് ആശ്രയിക്കുക. എന്നാൽ ഇത്തരം പോൺ വിഡിയോകൾ അമിതമായി കണ്ടുവരുന്നത് കൗമാരക്കാരിൽ പല രീതിയിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

ഈ പകട സാധ്യതകൾ മുൻകൂട്ടി കണ്ടാണ്  യുഎസിലെ ബോസ്റ്റണില്‍ ആരോഗ്യവകുപ്പ് പുതിയൊരു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വകുപ്പിന്റെ നേതൃത്വത്തില്‍ തന്നെ കൗമാരക്കാര്‍ക്ക് വേണ്ടി ‘പോണ്‍ ലിറ്ററസി പ്രോഗ്രാം’ നടത്തുന്നു. എന്താണ് പോൺ എന്നും അതിന്റെ നല്ല വശങ്ങൾ എന്തൊക്കെയാണ് ചീത്തവശങ്ങൾ എന്തൊക്കെയാണ് തുടങ്ങി അടിസ്ഥാനപരമായ കാര്യങ്ങൾ കൗമാരക്കാര്‍ക്ക് പഠിപ്പിച്ചുകൊടക്കും. മാത്രവുമല്ല അവര്‍ക്ക് തങ്ങളുടെ സംശയങ്ങൾ പങ്കുവെക്കാനും അത് ദൂരീകരിക്കാനുമുള്ള വേദിയും ഇവിടെ ഒരുക്കും. ഇതോടൊപ്പം തന്നെ ആരോഗ്യകരമായ ബന്ധങ്ങളെ കുറിച്ചും, ഡേറ്റിംഗ്, വയലന്‍സ്, എല്‍ജിബിടി സമുദായം- എന്നീ വിഷയങ്ങളെ കുറിച്ചുമെല്ലാം ക്ലാസുകള്‍ നല്‍കും. ഇത്തരം കാര്യം കുട്ടികൾക്ക് മാതാപിതാക്കൾ പറഞ്ഞു മനസിലാക്കി കൊടുക്കുന്നതിനു ഒരു പരിധി ഉണ്ട്. അവർക്ക് അവരുടെ പരിമിതികളിൽ നിന്നെ മക്കളെ പറഞ്ഞു മനസിലാക്കാൻ സാധിക്കു. ഈ ഒരു ബുദ്ധിമുട്ട് ഒഴിവാക്കാനാണ് യുഎസ് ൽ  രക്ഷകർത്താക്കൾ കൗമാരക്കാരെ പോൺ ലിറ്ററസി പ്രോഗ്രാമിന് അയക്കുന്നത് തന്നെ.