ഇലക്ഷന്‍ സമയത്ത് നോട്ടുകള്‍ ഒളിപ്പിച്ചു കടത്തുന്ന രീതികള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും..! വീഡിയോ

ഈ ഇലക്ഷന്റെ കാലത്ത് പണമൊഴുക്കി വോട്ട് പിടിക്കുന്ന മാര്‍ഗത്തെ കുറിച്ച് ഇന്ത്യക്കാരോടെ പ്രത്യേകം പറയേണ്ട കാര്യങ്ങള്‍ ഇല്ലല്ലോ, കേരളത്തില്‍ ഇത്തരത്തില്‍ പണം കൊടുത്തു വോട്ട് ചെയ്യിക്കുന്ന രീതി വളരെ കുറവാണ് എന്നാല്‍ കേരളത്തിനു പുറത്തു…

ഈ ഇലക്ഷന്റെ കാലത്ത് പണമൊഴുക്കി വോട്ട് പിടിക്കുന്ന മാര്‍ഗത്തെ കുറിച്ച് ഇന്ത്യക്കാരോടെ പ്രത്യേകം പറയേണ്ട കാര്യങ്ങള്‍ ഇല്ലല്ലോ, കേരളത്തില്‍ ഇത്തരത്തില്‍ പണം കൊടുത്തു വോട്ട് ചെയ്യിക്കുന്ന രീതി വളരെ കുറവാണ് എന്നാല്‍ കേരളത്തിനു പുറത്തു തമിഴ്നാട്തൊട്ട് ഇത്തരം രീതി കാലങ്ങളായി അവലംബിച്ച് വരുന്നു.

ആരും ഇതിനെതിരെ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് കൂടുതല്‍ സത്യം. കാരണം അത്രമേല്‍ ഭരണവുമായി ബന്ധമുള്ളവരാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നുണ്ടെങ്കിലും അപൂര്‍വമായി മാത്രമാണ് ഇവര്‍ പിടിക്കപ്പെടുന്നത്. പിടിക്കപ്പെട്ടാല്‍ തന്നെ സ്വാധീനം ഉപയോഗിച്ച് പിറത്ത്കടക്കുക പതിവാണ്.

ഇപ്പോഴിതാ പുതിയ രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനം. ചപ്പാത്തിയില്‍ 500, 2000 നോട്ടുകള്‍ തിരുകി സാധാരണ ഒരു ചുട്ട ചപ്പാത്തി എങ്ങനെയാണോ വിപണിയില്‍ എത്തിക്കുന്നത് അതു പോലെ പണം തിരുകിയ ചപ്പാത്തികള്‍ ജനങ്ങളിലെത്തിച്ചു അവര്‍ വോട്ട് പണം ഉപയോഗിച്ച് ഉറപ്പിക്കുകയാണ്.

ഇത് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ രാത്രിയിൽ  വാഹന പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തനം നടക്കുന്നതിനു തെളിവായി ഐ പി എസ് ഉദ്യോഗസ്ഥൻ  തന്നെയാണ്  വീഡിയോ സോഷ്യല്‍  മീഡിയയില്‍ പങ്കുവെച്ചത്.