ഗർഭിണിയായ നഴ്സിന്‍റെ വയറ്റിൽ ആഞ്ഞുതൊഴിച്ച് ആശുപത്രി ജീവനക്കാരൻ; ഞെട്ടിക്കുന്ന വീഡിയോ

ഗ​ർ​ഭി​ണി​യാ​യ ന​ഴ്സി​ന്‍റെ വ​യ​റ്റി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ ച​വി​ട്ടു​ന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചി​ലി​യി​ലെ വാ​ൽ​പാ​രാ​സി​യോ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ആ​ശു​പ​ത്രി​യി​ലാ​ണ് ഭീ​ക​ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ലോ​ക​മ​റി​യു​ന്ന​ത്.…

ഗ​ർ​ഭി​ണി​യാ​യ ന​ഴ്സി​ന്‍റെ വ​യ​റ്റി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ ച​വി​ട്ടു​ന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചി​ലി​യി​ലെ വാ​ൽ​പാ​രാ​സി​യോ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ആ​ശു​പ​ത്രി​യി​ലാ​ണ് ഭീ​ക​ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ലോ​ക​മ​റി​യു​ന്ന​ത്.

യു​വ​തി ഈ ​ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ്. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ൽ അ​വ​സാ​നി​ക്കു​ക​യാ​യ​രു​ന്നു. വ​ഴ​ക്കി​നി​ടെ ഇ​യാ​ൾ യു​വ​തി​യു​ടെ ത​ല​മു​ടി​യി​ൽ പി​ടി​ച്ചു വ​ലി​ക്കു​ക​യും വ​യ​റി​ൽ ച​വി​ട്ടു​ക​യു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യാ​ണ് ഇ​യാ​ളെ സ്ഥ​ല​ത്തു​നി​ന്നും പി​ടി​ച്ചു മാ​റ്റി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. യുവതിയുടെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.

ഇ​വ​ർ ത​മ്മി​ലു​ള്ള പ്ര​ശ്ന​ത്തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ​യും മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

https://www.youtube.com/watch?v=3LJu4kd-8DQ