ചിപ്പ് പാസ്പോര്‍ട്ട് വരുന്നു….

പഴയ പാസ്പോര്‍ട്ട് മറന്നേക്കൂ… പകരം ചിപ്പ് അടിസ്ഥാനമാക്കിയിട്ടുള്ള ഏകീകൃത സംവിധാനത്തിലുള്ള പാസ്പോര്‍ട്ട് വരുന്നു. പ്രവാസി ഭാരതീയ ദിവസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു കേന്ദ്രീകൃത പാസ്പോര്‍ട്ട് സംവിധാനത്തിന് കീഴിലായിരിക്കും ഇനി മുതലുള്ള പ്രവര്‍ത്തനം.…

പഴയ പാസ്പോര്‍ട്ട് മറന്നേക്കൂ… പകരം ചിപ്പ് അടിസ്ഥാനമാക്കിയിട്ടുള്ള ഏകീകൃത സംവിധാനത്തിലുള്ള പാസ്പോര്‍ട്ട് വരുന്നു. പ്രവാസി ഭാരതീയ ദിവസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു കേന്ദ്രീകൃത പാസ്പോര്‍ട്ട് സംവിധാനത്തിന് കീഴിലായിരിക്കും ഇനി മുതലുള്ള പ്രവര്‍ത്തനം. നമ്മുടെ എംബസികളും കോണ്‍സുലേറ്റുകളും പാസ്പോര്‍ട്ട് സേവ പ്രോജക്ടുമായി പരസ്പരം ബന്ധിപ്പിക്കും. ലോകമെമ്പാടുമുള്ള പ്രസാസികളായ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ സംവിധാനം കൊണ്ടുവരുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

‘ഇതിനു വേണ്ടി നമ്മുടെ എംബസികളും കോണ്‍സുലേറ്റുകളും പാസ്പോര്‍ട്ട് സേവാ പ്രോജക്ടുമായി ബന്ധിപ്പിക്കും. ഇതിന്റെ ഭാഗമായി നമ്മള്‍ ഒരുപിടി മുന്നോട്ട് നീങ്ങുകയാണ്’. പി.ഐ.ഒ (പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍) ഒ.സി.ഐ (ഓവര്‍സീസ് സിറ്റസിന്‍സ് ഒഫ് ഇന്ത്യ) തുടങ്ങിയവര്‍ക്ക് വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുമെന്നും ചിപ്പ് അടിസ്ഥാനമായിട്ടുള്ള പാസ്പോര്‍ട്ട് നല്‍കാനുള്ള നടപടികള്‍ പെട്ടെന്നു തന്നെ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇത്തവണ പ്രവാസി ഭാരതീയ പുരസ്‌കാര പട്ടികയില്‍ രണ്ടു മലയാളികളുണ്ട്. രാജ്യാന്തര നാണയനിധി (ഐ.എം.എഫ്) മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥും ഒമാനില്‍നിന്നുള്ള വിനോദന്‍ തഴിക്കുനിയിലുമാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന മലയാളികളെന്നാണ് സൂചന. പുതിയ ഇന്ത്യയുടെ നിര്‍മാണത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ പങ്ക്’എന്നതാണ് ഈ വര്‍ഷത്തെ വിഷയം.