രാത്രിയുടെ യാമങ്ങളില്‍ അസാധാരണ വെളിച്ചവും, നിലവിളികളും നിറയുന്ന പ്രദേശം, വിറങ്ങലിച്ച് ഒരു നാട്

ഹൊയ്യ ബസിയു എന്ന ഒരു വനത്തെ കുറിച്ചാണ് പറയുന്നത്. ഈ പ്രേതവനം സാക്ഷാല്‍ ഡ്രാക്കുള പ്രഭുവിന്‍റെ നാടായ റൊമാനിയയിലെ  ട്രാന്‍സില്‍വാനിയയിലാണ്. നിഗൂഢവുമായ പ്രതിഭാസങ്ങളാല്‍ കുപ്രസിദ്ധമാണ് ഇവിടം. ഈ സ്ഥലത്തിന്റെ ഓമനപ്പേര് . റുമേനിയയുടെ ബര്‍മുഡാ ട്രയംഗിള്‍ എന്നാണ് . പ്രകാശ ഗോളങ്ങള്‍…

ഹൊയ്യ ബസിയു എന്ന ഒരു വനത്തെ കുറിച്ചാണ് പറയുന്നത്. ഈ പ്രേതവനം സാക്ഷാല്‍ ഡ്രാക്കുള പ്രഭുവിന്‍റെ നാടായ റൊമാനിയയിലെ  ട്രാന്‍സില്‍വാനിയയിലാണ്. നിഗൂഢവുമായ പ്രതിഭാസങ്ങളാല്‍ കുപ്രസിദ്ധമാണ് ഇവിടം. ഈ സ്ഥലത്തിന്റെ ഓമനപ്പേര് . റുമേനിയയുടെ ബര്‍മുഡാ ട്രയംഗിള്‍ എന്നാണ് .

പ്രകാശ ഗോളങ്ങള്‍ ഈ കാടിനു മുകളില്‍ രാത്രികാലങ്ങളില്‍ കാണാമെന്നു പ്രദേശവാസികള്‍ പറയുന്നു. സ്ത്രീകളുടെ അലറിക്കരച്ചിലുകളും അടക്കം പറച്ചിലുകളുമൊക്കെ കേള്‍ക്കാമത്രേ. കാട്ടിലേയ്ക്കു കയറി പോയ നിരവധിപ്പേരെ കാണാതായതായും പറയപ്പെടുന്നുണ്ട്.

ഈ കാട്ടിലകപ്പെട്ട പെണ്‍കുട്ടി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം തിരികെയെത്തി. പക്ഷെ കുട്ടിക്ക് സംഭവിച്ചതെന്തെന്ന് ഓര്‍മ്മയില്ലായിരുന്നുവെന്ന് മാത്രമല്ല ധരിച്ചിരുന്ന വസ്‍ത്രങ്ങള്‍ അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയതുപോലെ തന്നെ ഇരിക്കുന്ന അവസ്ഥയിലായിരുന്നു.

ഗവേഷകരും സഞ്ചാരികളുമായ കാട്ടില്‍ കയറിയ പല ധൈര്യശാലികള്‍ക്കും പല ഭീകരാനുഭവങ്ങളെയും നേരിടേണ്ടി വന്നതായും കഥകളുണ്ട്. വനത്തിനു നടുവിൽ വൃത്താകൃതിയിൽ കാണപ്പെടുന്ന പുൽപ്രദേശമാണ് എല്ലാ നിഗൂഢതകളുടെയും കേന്ദ്രമെന്നാണാണ് വിശ്വാസം. ആത്മാക്കളെ ഇഷ്‍ടപ്പെടുന്നവരും സാഹസീകരുമായ യാത്രികര്‍ക്ക് രസകരമായ ഒരനുഭവം തന്നെയാ ഈ കാട്.