ചൂട് സഹിക്കാനാവുന്നില്ല; എ സിക്കു പകരം കാറിൽ ചാണകം പൂശി ഉടമ

രാജ്യത്തെങ്ങും ചുട്ടുപൊള്ളുന്ന ചൂടാണ് അനുഭവപ്പെടുന്നത് . ഓരോരുത്തരും ഓരോ രീതിയിലാണ് ഈ ചൂടിൽ നിന്നും രക്ഷ നേടാൻ ശ്രമിക്കുന്നത്. ആശ്വാസത്തിനായി ഫാൻ ഘടിപ്പിച്ച കുടകൾ വരെ ഇപ്പോൾ വിപണിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ വ്യത്യസ്തമായ…

Cow Dung in car

രാജ്യത്തെങ്ങും ചുട്ടുപൊള്ളുന്ന ചൂടാണ് അനുഭവപ്പെടുന്നത് . ഓരോരുത്തരും ഓരോ രീതിയിലാണ് ഈ ചൂടിൽ നിന്നും രക്ഷ നേടാൻ ശ്രമിക്കുന്നത്. ആശ്വാസത്തിനായി ഫാൻ ഘടിപ്പിച്ച കുടകൾ വരെ ഇപ്പോൾ വിപണിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ വ്യത്യസ്തമായ രീതിയിൽ ചൂടിൽ നിന്നും രക്ഷനേടാൻ ശ്രമിക്കുകയാണ് ഈ അഹമ്മദാബാദ് സ്വദേശി.

അഹമ്മദാബാദിലെ സേജൽ ഷാ എന്ന വ്യക്തിയാണ് കാറിൽ ചാണകം പൂശിയത്. 45 ഡിഗ്രി ചൂടാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ രേഖപ്പെടുത്തിയത്. ഈ അവസരത്തിൽ ആണ് സേജൽ തന്റെ കാറിൽ ചാണകം മെഴുകിയത്. രൂപേഷ് ഗൗരംഗദാസ് എന്ന യുവാവാണ് ചാണകം മെഴുകിയ കാറിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു ഈ കൗതുക വാർത്ത പുറംലോകത്തെ അറിയിച്ചത്. ചൂടിനെ പ്രതിരോധിക്കാൻ വേണ്ടിയാണു സേജൽ തന്റെ കാർ ചാണകത്തിൽ മെഴുകിയതെന്ന അടിക്കുറിപ്പോടെയാണ്‌ രൂപേഷ് ചിത്രങ്ങൾ പങ്കുവെച്ചത്.

നിരവധിപേരാണ് ഫേസ്ബുക്കിൽ ഈ പോസ്റ്റിനോട് പ്രതികരിച്ചത്. ചാണകം മെഴുകിയാൽ തണുപ്പ് കൂടുമോ എന്ന സംശയമാണ് പലരും പങ്കുവെച്ചത്. എന്നാൽ ഇത് തനിക്ക് ഫോർവേഡ് ചെയ്തു കിട്ടിയ പോസ്റ്റ് ആണെന്നും ഇതിനെ പറ്റി വ്യക്തമായി അറിയില്ല എന്നുമാണ് രൂപേഷ് മറുപടി നൽകിയത്. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറില്‍ പുരട്ടിയിരിക്കുന്നത് ചാണകമാണോ എന്ന് വ്യക്തമല്ല.