പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടയിൽ തലയും ഉടലും രണ്ടായി വേർപെട്ടു.

തമിഴ്‌നാട്ടിലെ കാഞ്ചിപുരത്താണ് അപൂർവങ്ങളിൽ അപൂർവമായ ഈ സംഭവം നടന്നത്. പ്രസവ സംബന്ധമായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ബന്ധുക്കൾ യുവതിയെ കാഞ്ചീപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. യുവതിയെ പരിശോധിച്ചതിനു ശേഷം ആരോഗ്യനിലയിൽ പേടിക്കാൻ ഒന്നുമില്ല എന്നും…

തമിഴ്‌നാട്ടിലെ കാഞ്ചിപുരത്താണ് അപൂർവങ്ങളിൽ അപൂർവമായ ഈ സംഭവം നടന്നത്. പ്രസവ സംബന്ധമായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ബന്ധുക്കൾ യുവതിയെ കാഞ്ചീപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. യുവതിയെ പരിശോധിച്ചതിനു ശേഷം ആരോഗ്യനിലയിൽ പേടിക്കാൻ ഒന്നുമില്ല എന്നും സുഖപ്രസവം ആണെന്നും അത് കൊണ്ട് ഇവിടെത്തന്നെ നടത്താമെന്നും ആശുപത്രി അധികൃതർ പറഞ്ഞത് പ്രകാരം യുവതിയ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. 

എന്നാൽ പ്രസവ സമയം ആയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില ഗുരുതരം ആകുകയും കുട്ടി വയറ്റിൽ വെച്ചുതന്നെ മരിച്ചെന്നും, വയറ്റിൽ വെച്ച് തന്നെ മരിച്ച കുട്ടിയെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കുട്ടിയുടെ തലയും ഉടലും രണ്ടായി വേർപെടുകയും തല മാത്രം പുറത്തു വരുകയും ബാക്കിയുള്ള ശരീരം യുവതിയുടെ വയറ്റിൽ തന്നെ അകപ്പെടുകയും ചെയ്‌തെന്നുമാണ് ആശുപത്രി അധികൃതർ യുവതിയുടെ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ ആശുപത്രി അധികൃതരുടെ ശ്രദ്ധക്കുറവുകൊണ്ടാണ് കുഞ്ഞു മരിച്ചതെന്നും തങ്ങളുടെ കുറ്റം പുറത്താകാതിരിക്കാൻ മനഃപൂർവം കെട്ടിച്ചമച്ച കഥയാണ് ഇതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് അമ്മയുടെ ജീവൻ തിരികെ കിട്ടിയതെന്നുമാണ് ബന്ധുക്കാൻ ആരോപിക്കുന്നത്. ഇതേ തുടർന്ന് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യനിലയിൽ ഇപ്പോൾ കുഴപ്പം ഒന്നുമില്ല.