ചെന്നൈയില്‍ ബസിനു മുകളില്‍ നൃത്തം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ച ദാരുണാവസ്ഥ, വീഡിയോ

ചെന്നൈയില്‍ ‘ബസ് ഡേ’ ആഘോഷത്തിനിടയിലാണ് അപകടം ഉണ്ടായത്. അതിന്‍റെ ദൃശ്യങ്ങളാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കോളേജുകള്‍ തുറക്കുന്ന ദിവസം ചെന്നൈയിലെ ബസുകൾ പിടിച്ചെടുത്ത വിദ്യാര്‍ത്ഥികള്‍ ഇത്തരം പരുപാടികള്‍ നടത്താറുണ്ട്. ഓടിക്കൊണ്ടിരുന്ന ബസിന്റെ ബസിനു മുകളില്‍ നിന്നും ചുവടുവച്ചും  വിൻഡോ സീറ്റില്‍…

ചെന്നൈയില്‍ ‘ബസ് ഡേ’ ആഘോഷത്തിനിടയിലാണ് അപകടം ഉണ്ടായത്. അതിന്‍റെ ദൃശ്യങ്ങളാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കോളേജുകള്‍ തുറക്കുന്ന ദിവസം ചെന്നൈയിലെ ബസുകൾ പിടിച്ചെടുത്ത വിദ്യാര്‍ത്ഥികള്‍ ഇത്തരം പരുപാടികള്‍ നടത്താറുണ്ട്.

ഓടിക്കൊണ്ടിരുന്ന ബസിന്റെ ബസിനു മുകളില്‍ നിന്നും ചുവടുവച്ചും  വിൻഡോ സീറ്റില്‍ തൂങ്ങിക്കിടക്കുന്ന വിദ്യാർഥികളാണ് വീഡിയോയിൽ.   മുപ്പതോളം വിദ്യാർഥികൾ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ബസിനു മുന്നിലേക്കു വീഴുകയായിരുന്നു.  വന്‍ദുരന്തം ഒഴിവായത് ബസ് ഉടന്‍ നിര്‍ത്തിയതു കൊണ്ടാണ്.

ചില വിദ്യാര്‍ത്ഥികള്‍ ബസിനു മുന്നിലായി സഞ്ചരിച്ചുകൊണ്ടിരുന്ന ബൈക്കിന്‍റെ മുകളിലേക്കും വീഴുന്നത് കാണാം.  ചെന്നൈയിൽ കോളേജ് തുറക്കുന്ന ദിവസം ആയുധങ്ങളുമായി ബസിലേക്ക് ഇരച്ചുകയറുന്നവരെ ഭയന്ന് യാത്രികര്‍ ഇറങ്ങിപ്പോകുകയാണ് പതിവ്.

മദ്രാസ് ഹൈക്കോടതി 2011 മുതല്‍ സംസ്ഥാനത്ത്  ബസ് ഡേ ആഘോഷം വിലക്കിയിരുന്നു. സിസിടിവിയിൽ പതിഞ്ഞിട്ടുള്ളത്  പച്ചയ്യപ്പാസ് കോളേജിലെയും അംബേദ്കർ കോളേജിലെയും അഘോഷങ്ങളാണ്. 17 വിദ്യാര്‍ത്ഥികള്‍ക്കെതിരെ  പൊലീസ് കേസെടുത്തു.