ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു, ആര്‍ത്തവം ഇല്ലാത്ത പുരുഷന്‍ എങ്ങനെ ഗര്‍ഭം ധരിച്ചു ?

ഈ അത്ഭുതം നടന്നത് ടെക്‌സാസിലാണ്. രണ്ട് പുരുഷന്മാര്‍ക്ക് ഒരു കൊച്ച് പിറന്നത് വന്‍ വാര്‍ത്തയായിത്തീര്‍ന്നിരിക്കുകയാണ്.  28 വയസുള്ള ഇരുവരും തങ്ങളുടെ 21ാം വയസിലായിരുന്നു സ്ത്രീത്വത്തില്‍ നിന്നും പുരുഷത്വത്തിലേക്ക് ട്രാന്‍സിറ്റ് ചെയ്യാന്‍ ആരംഭിച്ചിരുന്നത്. പക്ഷെ അവരെ ബുദ്ധിമുട്ടിക്കുന്ന വിഷയം…

ഈ അത്ഭുതം നടന്നത് ടെക്‌സാസിലാണ്. രണ്ട് പുരുഷന്മാര്‍ക്ക് ഒരു കൊച്ച് പിറന്നത് വന്‍ വാര്‍ത്തയായിത്തീര്‍ന്നിരിക്കുകയാണ്.  28 വയസുള്ള ഇരുവരും തങ്ങളുടെ 21ാം വയസിലായിരുന്നു സ്ത്രീത്വത്തില്‍ നിന്നും പുരുഷത്വത്തിലേക്ക് ട്രാന്‍സിറ്റ് ചെയ്യാന്‍ ആരംഭിച്ചിരുന്നത്. പക്ഷെ അവരെ ബുദ്ധിമുട്ടിക്കുന്ന വിഷയം ഇപ്പോള്‍ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാന്‍ കഴിയുന്നില്ലല്ലോ എന്നതിലാണ്.

കുഞ്ഞിനെ ലഭിക്കുന്നതിനായി ടെസ്റ്റോസ്റ്റെറോണ്‍ തെറാപ്പിയെടുത്തിരുന്നുവെങ്കിലും ഗര്‍ഭമുണ്ടാകില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നത്. ആര്‍ത്തവം പോലുമില്ലാതെ സിംപ്‌സണ്‍ എങ്ങനെ ഗര്‍ഭിണിയായെന്ന് ദമ്പതികള്‍ ഇപ്പോഴും അത്ഭുതപ്പെടുകയാണ്. കുഞ്ഞ് പിറന്നതില്‍ ദമ്പതികള്‍ക്ക് സന്തോഷമേറെയുണ്ടെങ്കിലും പ്രസവത്തെ തുടര്‍ന്ന് നാട്ടുകാരുടെ അധിക്ഷേപം പെരുകി വരുന്നതിനാല്‍ അതില്‍ മനം നൊന്ത് ഇനിയൊരു പ്രസവത്തിനില്ലെന്നാണ് സിംപ്‌സണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആര്‍ത്തവമില്ലാത്തതിനാന്‍ സന്താനഭാഗ്യമുണ്ടാവില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഗര്‍ഭത്തിനിടയില്‍ സിംപ്‌സണ്‍ അപരിചിതരില്‍ നിന്ന് പോലും കടുത്ത പരിഹാസങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സിംപ്‌സണ്‍ റോവാന്‍ എന്ന കുഞ്ഞിന് ജന്മമേകിയത്. എമര്‍ജന്‍സി സിസേറിയനിലൂടെയായിരുന്നു കുട്ടിയെ പുറത്തെടുത്തത്.

. ഗര്‍ഭമുള്ള ഒരു പുരുഷരൂപം റോഡിലൂടെ കടന്ന് പോകുമ്പോള്‍ ആളുകള്‍ അസ്വാഭാവികമായും പരിഹാസത്തോടെയുമാണ് തന്നെ നോക്കിയിരുന്നതെന്നും സിംപ്‌സണ്‍ ഓര്‍ക്കുന്നു. ഗര്‍ഭകാലത്തെ ജീവിതവും നിലവില്‍ മാതാപിതാക്കളായതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ഇവര്‍ വെളിപ്പെടുത്തുന്നുമുണ്ട്. കുട്ടിക്ക് ആറ് മാസം തികഞ്ഞത് ഇരുവരും ഇക്കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്.