തന്‍റെ കാറിനു തീ പിടിച്ചപ്പോള്‍ ഊതി കെടുത്താന്‍ ശ്രമിക്കുന്ന ഉടമയുടെ വീഡിയോ വൈറല്‍, പിന്നീട് സംഭവിച്ചത്…!

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് തന്‍റെ കാറില്‍ പടര്‍ന്ന തീ ഊതി കെടുത്താന്‍ ശ്രമിക്കുന്ന അത്തരമൊരു പാവം കാറുടമയുടെ വീഡിയോയാണ്. കാറിലെ തീ അണയ്ക്കാന്‍ പെടാപ്പാട് പെടുന്ന കാറുടമയാണ് വീഡിയോയില്‍. ബ്രിട്ടനിലെ ഹെര്‍ട്‍ഫോര്‍ഡ്‍ഷിറിലിലാണ് സംഭവം. തീ പടരുന്നത് കണ്ട്…

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് തന്‍റെ കാറില്‍ പടര്‍ന്ന തീ ഊതി കെടുത്താന്‍ ശ്രമിക്കുന്ന അത്തരമൊരു പാവം കാറുടമയുടെ വീഡിയോയാണ്. കാറിലെ തീ അണയ്ക്കാന്‍ പെടാപ്പാട് പെടുന്ന കാറുടമയാണ് വീഡിയോയില്‍. ബ്രിട്ടനിലെ ഹെര്‍ട്‍ഫോര്‍ഡ്‍ഷിറിലിലാണ് സംഭവം.

തീ പടരുന്നത് കണ്ട് പരിഭ്രാന്തനായ ഉടമ ആദ്യം ഒരു തുണിക്കഷ്‍ണം അതിലേക്ക് ഇട്ടു. ഇത് തീ കൂടുതല്‍ ആളാനെ സഹായിച്ചുള്ളൂ. ഇദ്ദേഹം തീ ഊതി അണയ്ക്കാന്‍ ശ്രമിക്കുന്നത് പിന്നീടാണ്. തീ പിടിത്തം മെഴുകുതിരി പോലെ ഊതിയാല്‍ അണയുന്നതല്ല എന്ന് പരിഭ്രമത്തിനിടെ ഇദ്ദേഹം മറന്നുപോയെന്ന് വ്യക്തം.

തീ കൂടുതല്‍ പടരുന്നതിനിടെ  തീയില്‍ ആഞ്ഞ് ചവിട്ടുന്നതും അപകടത്തെപ്പറ്റി ചിന്തിക്കാതെ കാറിന് ചുറ്റും നടക്കുന്നതും കാണാം. മുന്‍വശത്തെ വാതില്‍ തുറക്കാനും ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. സഭവസ്ഥലത്തെത്തിയ രണ്ടു പേരിലൊരാള്‍ ഉടമയെ കാറിന് സമീപത്തു നിന്നും പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്.

https://www.facebook.com/EmergencyServicesHumour/videos/328112364544080/

കാറില്‍ നിന്നും പൊട്ടിത്തെറി ശബ്‍ദവും ഉയരുന്നുണ്ട്. പൊട്ടിത്തെറിക്കുന്നത് ഉള്‍പ്പടെയുള്ളവ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മാറാന്‍ കൂട്ടാക്കാതിരുന്ന ഉടമയെ അല്‍പം ബലം പ്രയോഗിച്ചാണ് ഇയാള്‍ പിടിച്ചുമാറ്റുന്നത്. ഫയര്‍ഫോഴ്‍സ് സ്ഥലത്തെത്തുന്നതും അപ്പോഴേക്കും കാര്‍ പൂര്‍ണമായും അഗ്നി വിഴുങ്ങി.