ജനിച്ചപ്പോള്‍ ഒരു വലിയ ആപ്പിളിനോളം മാത്രം വലിപ്പം..! ലോകത്തെ ഏറ്റവും ചെറിയ കുഞ്ഞ് ഇപ്പോള്‍ ജീവിതത്തിലേക്ക് നടന്നടുക്കുന്നു

ലോസ് ആഞ്ചലസ്:  കാലിഫോര്‍ണിയയിലെ ഷാര്‍പ് മേരി ബിര്‍ച്ച് ആശുപത്രിയിലാണ്  ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ഓമന പേര് സേബി എന്നാണ്. വെറും 245 ഗ്രാം മാത്രമാണ് ഭാരം. കുഞ്ഞിന് സേബി എന്ന് പേരിട്ടത് ആശുപത്രിയിലെ ജീവനക്കാരാണ്.

സേബി  ജനിച്ചപ്പോള്‍ ഒരു വലിയ ആപ്പിളിനോളം വലുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അമ്മയുടെ വയറ്റിനുള്ളിൽനിന്ന് സേബി പുറത്ത് വന്നത്  23 ആഴ്ച്ചയും മൂന്ന് ദിവസവും മാത്രം ആയപ്പോഴാണ്. ജനിച്ച് ഒരു മണിക്കൂറിനകം മരിച്ച് പോവുമെന്നാണ് ഡോക്ടര്‍മാര്‍ പിതാവിനോട് പറഞ്ഞത്.

അമ്മയുടെ ജീവന്‍ അപകടത്തിലായതിനെ തുടർന്നാണ് അടിയന്തരമായി ശസ്ത്രക്രിയ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്ത്. 40 ആഴ്ചയോളം എത്തിയാലാണ് സാധാരണ പ്രസവം നടക്കാറുളളത്. സേബി വീട്ടിലേക്ക് പോകുന്നത്. അഞ്ച് മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷം ഈ മാസമാണ് .

ലോകത്തെ ഏറ്റവും ചെറിയ കുട്ടികളില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ സേബിക്ക് സ്ഥാനം. ഇപ്പോള്‍ 2.2 കിഗ്രാം ആണ് സേബിയുടെ ഭാരം. മാസം തികയാതെ പിറക്കുന്ന കുട്ടികള്‍ക്ക്  ഉണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നമോ, തലച്ചോറിലെ രക്തപ്രവാഹമോ,  സേബിക്ക് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.