തലമുടി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നവര്‍ സൂക്ഷിക്കുക, മുംബൈയില്‍ യുവാവിനു ദാരുണാന്ത്യം

43കാരനായ ശ്രാവൺ ചൗധരിയാണ് തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്തതിനു   രണ്ട് ദിവസം ശേഷം  മരണമടഞ്ഞത്. സംഭവം നടന്നത് ശനിയാഴ്ച ആയിരുന്നു. മരിച്ച ശ്രാവന്‍ ബിസ്സിനെസ്സ്കാരന്‍ ആയിരുന്നു.  ശസ്ത്രക്രിയ ചെയ്ത് വീട്ടിലെത്തിയ ശ്രാവണിന് ശക്തമായ ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നു. പരിശോധനയിൽ…

43കാരനായ ശ്രാവൺ ചൗധരിയാണ് തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്തതിനു   രണ്ട് ദിവസം ശേഷം  മരണമടഞ്ഞത്. സംഭവം നടന്നത് ശനിയാഴ്ച ആയിരുന്നു. മരിച്ച ശ്രാവന്‍ ബിസ്സിനെസ്സ്കാരന്‍ ആയിരുന്നു.  ശസ്ത്രക്രിയ ചെയ്ത് വീട്ടിലെത്തിയ ശ്രാവണിന് ശക്തമായ ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നു.

പരിശോധനയിൽ അലർജിക് റിയാക്ഷനായ അനാഫൈലക്സിസ് ആണെന്ന് കണ്ടെത്തിയിരുന്നു. കഴുത്തും മുഖവും ചൊറിഞ്ഞ് വീർത്ത് വരുകയും ചെയ്തു. ശേഷം ശ്രാവണിനെ പോവായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരകമായ ഒരു അലർജി പ്രക്രിയയാണ് അനാഫൈലക്സിസ്.

മരുന്നിനോടുള്ള സമ്പർക്കത്തെ തുടർന്നോ പ്രാണികളുടെ കുത്തേൽക്കുന്നതിനെ തുടർന്നോ ഉണ്ടാവുന്നതാണിത്.  അനാഫൈലക്സിൻറെ ലക്ഷണങ്ങൾ ആയി കാണുന്നത് ശ്വാസതടസം, കുറഞ്ഞ രക്തസമ്മർദം ചൊറിച്ചിൽ, ചുവന്നു തടിക്കൽ, പിടലി വീക്കം എന്നിവയാണ്.