ദീര്‍ഘനേരം കമ്പ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും മുന്നില്‍ ജോലി ചെയ്യുന്നവരാണോ നിങ്ങൾ എങ്കിൽ ഇതുകൂടി ഒന്ന് ശ്രെദ്ധിച്ചോളൂ

ഓരോ ദിവസം കഴിയുംതോറും നമ്മുടെ  ജീവിതത്തിൽ ഒഴിച്ചുകൂടാത്ത ഒന്നായി മാറുകയാണ് മൊബൈൽ ഫോണിന്റെ ഉപയോഗം . എന്തിനും ഏതിനും ഇന്റർനെറ്റിന്റെ സഹായം തേടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിന്റെയൊക്കെ ഉപയോഗക്കൂടുതൽ നമ്മുടെ ജീവന് തന്നെ…

ഓരോ ദിവസം കഴിയുംതോറും നമ്മുടെ  ജീവിതത്തിൽ ഒഴിച്ചുകൂടാത്ത ഒന്നായി മാറുകയാണ് മൊബൈൽ ഫോണിന്റെ ഉപയോഗം . എന്തിനും ഏതിനും ഇന്റർനെറ്റിന്റെ സഹായം തേടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിന്റെയൊക്കെ ഉപയോഗക്കൂടുതൽ നമ്മുടെ ജീവന് തന്നെ ഭീഷണിയാണ്.

ദീര്‍ഘനേരം കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും മുന്നില്‍ സമയം  ചിലവഴിക്കുന്നവര്‍ക്ക് കണ്ണിന്റെയും കാഴ്ചയുടെ പ്രശ്‌നങ്ങള്‍ ഉണ്ടാകും കണ്ണ് വരണ്ടു പോകല്‍, തലവേദന, കണ്ണില്‍ ചൊറിച്ചല്‍, കണ്ണുകളില്‍ എരിച്ചില്‍, പെട്ടെന്ന് അസ്വസ്ഥമാകല്‍, ചുവപ്പു നിറം, കരുകരുപ്പ്, രാത്രികാലങ്ങളില്‍ വാഹനമോടിക്കാനുള്ള ബുദ്ധിമുട്ട്, കണ്ണുകള്‍ക്ക് ക്ഷീണം , കാഴ്ച കുറവ് തുടങ്ങിയവയാണ് അതില്‍ പ്രധാനമായും കണ്ടുവരുന്ന പ്രശ്‌നങ്ങള്‍. ഇവ അധികമായാല്‍ കാഴ്ചയെ തന്നെ സാരമായി ബാധിക്കും.
കണ്ണുകള്‍ക്ക് രക്ഷ നല്‍കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തന്നെ തുടര്‍ച്ചയായി നോക്കിയിരിക്കുമ്പോള്‍ അടുത്തുള്ള വസ്തുവില്‍ മാത്രമേ കണ്ണുകള്‍ ഫോക്കസ് ചെയ്യപ്പെടുന്നുള്ളു.കണ്ണ് ചിമ്മാതെ ഇരിക്കുമ്പോള്‍ ഇത് കണ്ണ് വരളുന്നതിന് കാരണമാകും. അതിനാല്‍ ഇടയ്ക്ക് ഇമ ചിമ്മുവാനും മറക്കണ്ട കണ്ണുനീര്‍ കൊണ്ട് തന്നെ കണ്ണിന്റെ സ്വാഭാവികമായ നനവ് നിലനിര്‍ത്തുവാന്‍ ഇത് സഹായിക്കും

ഒരു മണിക്കൂറില്‍ അഞ്ച് മിനിറ്റെങ്കിലും കുറച്ചുനേരം ദൂരെയുള്ള എന്തെങ്കിലും ഒരു  വസ്തുവിലേക്ക് നോക്കുന്നത് കണ്ണുകള്‍ക്ക് വിശ്രമം ലഭിക്കാന്‍ സഹായകമാണ്. ഏറെ നേരം സ്‌ക്രീനിൽ നോക്കിയിരിക്കേണ്ടി വരുമ്പോൾ അൽപനേരം കണ്ണടച്ച് ഇരിക്കുന്നത് കണ്ണുകൾക്ക് നല്ലതാണ് .സാധിക്കുമെങ്കിൽ തണുത്ത വെള്ളംകൊണ്ട് കണ്ണുകൾ ഇടക്ക് ഇടക്ക് കഴുകണം. കണ്ണിന് തണുപ്പ് കിട്ടാനും കണ്ണിലെ ക്ഷീണം അകറ്റാനും ഇത് സഹായിക്കുന്നു.

കണ്ണുകളുടെ ആരോഗ്യത്തിനു സഹായിക്കുന്ന ഭക്ഷണം കഴിക്കുക. ഇലക്കറികള്‍, ക്യാരറ്റ്, മുട്ട, പാല്, പഴങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക