ദുബായിലെ പ്രവാസികളെ കാത്തിരിക്കുന്നത് തീ നാളുകള്‍, താപനില 50 ഡിഗ്രി കടക്കുന്നു

അബുദാബി:  ശക്തമായ ചൂടായിരിക്കും വരും ദിവസങ്ങളില്‍ ഉണ്ടാകുക  എന്ന് ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  താപനില 50 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ മേഘാവൃതമാകാം. പര്‍വത പ്രദേശങ്ങളില്‍ 34 മുതല്‍ 38 ഡിഗ്രി വരെയും തീരപ്രദേശങ്ങളില്‍…

dubai-climate-change

അബുദാബി:  ശക്തമായ ചൂടായിരിക്കും വരും ദിവസങ്ങളില്‍ ഉണ്ടാകുക  എന്ന് ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  താപനില 50 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ മേഘാവൃതമാകാം.

പര്‍വത പ്രദേശങ്ങളില്‍ 34 മുതല്‍ 38 ഡിഗ്രി വരെയും തീരപ്രദേശങ്ങളില്‍ 39 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെയും  ഉള്‍പ്രദേശങ്ങളില്‍ 44 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില.  45 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റടിക്കാന്‍ ചില സ്ഥലങ്ങളില്‍ സാധ്യതയുണ്ട്.

താപനില ഇതേ നിലയില്‍ വാരാന്ത്യത്തില്‍ തുടരുമെങ്കിലും ശേഷമുള്ള ദിവസങ്ങളില്‍ പിന്നെയും ചൂട് കൂടും.  വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം, പൊടിക്കാറ്റ് കാരണമായി ദൂരക്കാഴ്ച കുറയുമെന്നതിനാലാണ്.

ആരോഗ്യപ്രശ്നങ്ങള്‍ കനത്ത ചൂട് സൃഷ്ടിച്ചേക്കാം അതിനാല്‍ മുന്‍കരുതലുകളെടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രവാസികള്‍ ഉള്‍പടെ  എല്ലാവരും ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി