ദ്രവരൂപത്തില്‍ സ്വര്‍ണം ഗര്‍ഭ നിരോധന ഉറയില്‍ കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍..

പാലക്കാട്: വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍, കോഴിക്കോട് കാരന്തൂര്‍ സ്വദേശി അജിനാസ് എന്നിവരാണ്  ദ്രവരൂപത്തില്‍ സ്വര്‍ണം ഗര്‍ഭ നിരോധന ഉറയില്‍ കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റില്‍ ആയത്. എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡിന്റെ പരിശോധനയിലാണ്  സ്വര്‍ണം പിടികൂടിയത്. 1.2 കിലോഗ്രാം…

പാലക്കാട്: വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍, കോഴിക്കോട് കാരന്തൂര്‍ സ്വദേശി അജിനാസ് എന്നിവരാണ്  ദ്രവരൂപത്തില്‍ സ്വര്‍ണം ഗര്‍ഭ നിരോധന ഉറയില്‍ കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റില്‍ ആയത്. എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡിന്റെ പരിശോധനയിലാണ്  സ്വര്‍ണം പിടികൂടിയത്.

1.2 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ബുള്ളറ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് . സ്വര്‍ണമെത്തിച്ചത് ഷാര്‍ജയില്‍ നിന്ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളം വഴിയാണ്. ഷാര്‍ജയില്‍ നിന്ന് സ്വര്‍ണം തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ട് വന്നത് അബ്ദുള്‍ ജസീറാണ്.

അജിനാസ് ഇയാളെ നാട്ടിലേക്കെത്തിക്കാന്‍ കാറുമായി പോയതായിരുന്നു . സ്വര്‍ണം കടത്തിയത് ആര്‍ക്കുവേണ്ടിയാണ് ഇതുവരെ വ്യക്തമായിട്ടില്ല. ഒരുലക്ഷം രൂപയും ഒരു മൊബൈല്‍ ഫോണുമാണ് ഒരുതവണ സ്വര്‍ണം കടത്തിയാല്‍  പ്രതിഫലം ലഭിക്കുക.

ഇരുവരും പല തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും മൊഴി നല്‍കി. അബ്ദുള്‍ ജസീറിനേയും അജിനാസിനേയും  തുടരന്വേഷണത്തിനായി പാലക്കാട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് കൈമാറി.