നടന്‍ വിജയ്ക്കെതിരെ പോലീസ് കേസ് !! തമിഴ്നാട് ഉലയുന്നു !!

തമിഴ് നടന്‍ വിജയ്ക്കെതിരെ കേസ് .  വിജയ് തന്റെ പുതിയ ചിത്രമായ മെര്‍സലില്‍ ക്ഷേത്രങ്ങള്‍ പണിയരുതെന്നു പറഞ്ഞ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. മീര്സല് സിനിമ ഇറങ്ങിയ സമയം മുതൽ തന്നെ വിവാദവും മെർസലിനൊപ്പം ഉണ്ട്. …

തമിഴ് നടന്‍ വിജയ്ക്കെതിരെ കേസ് .  വിജയ് തന്റെ പുതിയ ചിത്രമായ മെര്‍സലില്‍ ക്ഷേത്രങ്ങള്‍ പണിയരുതെന്നു പറഞ്ഞ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. മീര്സല് സിനിമ ഇറങ്ങിയ സമയം മുതൽ തന്നെ വിവാദവും മെർസലിനൊപ്പം ഉണ്ട്.  മുത്തുകുമാര്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് മധുര പൊലീസ് വിജയിക്കെതിരെ കേസെടുത്തിരിക്കുന്നത്.

മെര്‍സലില്‍ ക്ഷേത്രങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. ചികിത്സ കിട്ടാതെ കുട്ടികള്‍ മരിയ്ക്കുന്ന നാട്ടില്‍ ഇനി ക്ഷേത്രങ്ങളല്ല, ആശുപത്രികളാണ് പണിയേണ്ടതെന്ന വിജയിന്റെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്.

ജി.എസ്.ടിയെ കുറ്റപ്പെടുത്തുന്ന വിജയ്‌യുടെ ടാക്സ് വെട്ടിപ്പിന്റെ കഴിഞ്ഞ കാല കഥകൾ ഈ ഇടയ്ക്കാണ് പുറത്തു വന്നത്. വിജയ്‌യുടെ വീടുകളിൽ നടത്തിയ റെയ്‌ഡിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. സൂപ്പർ സ്റ്റാർ കഴിഞ്ഞ 5 വർഷമായി നികുതി വെട്ടിപ്പ് നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. താരം ഭാഗികമായാണ് നികുതി അടച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഏകദേശം 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് താരം നടത്തിയത്

വിജയിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് കോടി രൂപയും 2 കോടി വില വരുന്ന സ്വർണവും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആദായനികുതി വകുപ്പിന്റെ കോട്ടയം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് വീട്ടില്‍ പരിശോധന നടത്തിയത്.

നോട്ട് നിരോധനം ഇന്ത്യയിലെ ജനങ്ങളെ വലച്ചുവെന്നും, ജി.എസ്.ടി കൊണ്ടും ജനങ്ങള്‍ക്ക് ഗുണം ലഭിച്ചില്ലെന്നും ചിത്രത്തില്‍ പറയുന്നുണ്ട്. മെര്‍സലിലെ ചില രംഗങ്ങള്‍ ജി.എസ്.ടിയെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നതായി ബി.ജെ.പി നേതാവ് സൗന്ദര്‍രാജന്‍ പ്രതികരിച്ചു. ഇന്ത്യയെയും സിങ്കപ്പൂരിനെയും താരതമ്യം ചെയ്തത് ശരിയായില്ലെന്നാണ് ബി.ജെ.പി യുവ നേതാവ് എസ്.ജി. സുരയ്യ പ്രതികരിച്ചത്.

ആവിഷ്കാര സ്വാതന്ത്ര്യം എന്ന് വീമ്പിളക്കുമ്പോഴും സിനിമ എന്ന മുഖം മൂടിക്ക് പിറകിലെ വ്യക്തിത്വത്തിന്റെ യഥാർഥ മുഖമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. വിജയ് എന്ന വ്യക്തി നടത്തിയ നികുതിവെട്ടിപ്പുകൾ ജനം മനസിലാക്കിയതാണ്. എന്നിട്ടും ജി.എസ്.ടി യെ പറ്റി തെറ്റായ വിവരങ്ങൾ സിനിമയിലൂടെ പറഞ്ഞ് ജനശ്രദ്ധ നേടി കയ്യടി നേടുകയും ചെയ്‌തു.