നമ്മള്‍ പോലുമറിയാതെ ഒരാഴ്ചയില്‍ ഭക്ഷിക്കുന്നത് ഇത്രത്തോളം പ്ലാസ്റ്റിക്കുകളാണ്

ഓസ്‌ട്രേലിയയിലെ ന്യൂ  കാസ്റ്റില്‍ സര്‍വകലാശാല നടത്തിയ പഠനം പറയുന്നത്  ഏകദേശം അഞ്ചുഗ്രാം അഥവാ ഒരു ക്രെഡിറ്റ് കാര്‍ഡിനത്രയും പ്ലാസ്റ്റിക്  ഓരോ ആഴ്ചയും മനുഷ്യരുടെ ഉള്ളില്‍ച്ചെല്ലുന്നുണ്ടെന്നാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് സ്റ്റിക് മലിനീകരണത്തിന്റെ രൂക്ഷത വെളിവാക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ്. പ്ലാസ്റ്റിക്കിന്‍റെ അംശം പ്രധാനമായും…

ഓസ്‌ട്രേലിയയിലെ ന്യൂ  കാസ്റ്റില്‍ സര്‍വകലാശാല നടത്തിയ പഠനം പറയുന്നത്  ഏകദേശം അഞ്ചുഗ്രാം അഥവാ ഒരു ക്രെഡിറ്റ് കാര്‍ഡിനത്രയും പ്ലാസ്റ്റിക്  ഓരോ ആഴ്ചയും മനുഷ്യരുടെ ഉള്ളില്‍ച്ചെല്ലുന്നുണ്ടെന്നാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് സ്റ്റിക് മലിനീകരണത്തിന്റെ രൂക്ഷത വെളിവാക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ്.

പ്ലാസ്റ്റിക്കിന്‍റെ അംശം പ്രധാനമായും മനുഷ്യരുടെ ഉള്ളിലെത്തുന്നത് കുടിവെള്ളത്തിലൂടെയാണ് എന്നും പഠനം പറയുന്നു.  ഒരാഴ്ച കുടിവെള്ളത്തിലൂടെ മനുഷന്റെ ഉള്ളിലെത്തുന്നത് ശരാശരി 1769 പ്ലാസ്റ്റിക് തരികളാണ്.  52 പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഷെല്‍ഫിഷ് ഇനത്തില്‍പ്പെട്ട ജലജീവികളെ ഭക്ഷണമാക്കുന്നതാണ്  മറ്റൊരു കാരണം. ഇവയെ ഭക്ഷിക്കുമ്പോള്‍ അവയുടെ ദഹനേന്ദ്രിയ വ്യവസ്ഥയില്‍ എത്തിപ്പെട്ട പ്ലാസ്റ്റിക്കിന്റെ അംശം മനുഷ്യരുടെ ഉള്ളിലേക്കും എത്തുമെന്നും പഠനം  സൂചിപ്പിക്കുന്നു.

പ്രദേശങ്ങള്‍ക്ക് അനുസരിച്ച് പ്ലാസ്റ്റിക് മലിനീകരണത്തിന്റെ തോത് വ്യത്യാസപ്പെടും. ടാപ്പില്‍നിന്നുള്ള വെള്ളത്തിലും പ്ലാസ്റ്റിക് ഫൈബറുകള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു ലിറ്ററിന് ശരാശരി 9.4 ഫൈബറുകള്‍.