ഇല്ലാത്ത കാൻസർ ന് കീമോതെറാപ്പി ചെയ്തു തുടർചികിത്സക്ക് വഴിമുട്ടി നിക്കുന്നു ഒരു വീട്ടമ്മ

സ്വകാര്യ ലാബിന്റെ തെറ്റായ റിപ്പോർട്ട് മാത്രം പരിഗണിച്ച് ഡോക്ടർമാർ നിർദ്ദേശിച്ച കാൻസർ ചികിത്സയുടെ ദുരിതങ്ങളുമായി രജനി എന്ന വീട്ടമ്മ .. ആലപ്പുഴ കുടശനാട് സ്വദേശിനിയായ യുവതിക്കാണ് ഈ ദുരവസ്ഥ. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ്…

സ്വകാര്യ ലാബിന്റെ തെറ്റായ റിപ്പോർട്ട് മാത്രം പരിഗണിച്ച് ഡോക്ടർമാർ നിർദ്ദേശിച്ച കാൻസർ ചികിത്സയുടെ ദുരിതങ്ങളുമായി രജനി എന്ന വീട്ടമ്മ .. ആലപ്പുഴ കുടശനാട് സ്വദേശിനിയായ യുവതിക്കാണ് ഈ ദുരവസ്ഥ. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കീമോതെറാപ്പി ആരംഭിച്ചത്.കാൻസർ സ്ഥിരീകരിക്കുന്നതിന് മുമ്പേ യുവതിയെ കീമോതെറാപ്പിക്ക് വിധേയമാക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് അധികൃതരോട് ആരോഗ്യ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു.

തുടർ ചികിസക്കു സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് രജനി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു,   അതോടുകൂടി  രജനിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . അതേ സമയം സംഭവത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയതായും നിയമസഭയെ അറിയിച്ചു.

ഡയനോവ എന്ന സ്വകാര്യ ലാബിന്റെ തെറ്റായ റിപ്പോർട്ട് മാത്രം പരിഗണിച്ച് ഡോക്ടർമാർ നടത്തിയ  കാൻസർ ചികിത്സയുടെ ദുരിതങ്ങൾ രജനിയുടെ മുഖത്തും ശരീരത്തിലും വ്യാപിച്ചുകഴിഞ്ഞു. കീമോ ചെയ്തതിനു ശേഷം തലയിലെ മുടി മുഴുവൻ കൊഴിഞ്ഞുപോയി. മുഖവും കൺതടങ്ങളും കറുത്ത് കരിവാളിച്ചു.

മാറിടത്തില്‍ മുഴ കണ്ടതിനെത്തുടര്‍ന്ന് ഫെബ്രുവരി 28-നാണ് രജനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയത് . പരിശോധനയ്ക്കായി ശേഖരിച്ച സാമ്ബിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളേജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലും അയച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ സ്വകാര്യ ലാബിൽനിന്നും ലഭിച്ച റിപ്പോർട്ടിനെ തുടർന്നു  അര്‍ബുദമാണെന്ന്  അടിസ്ഥാനത്തില്‍ രജനിക്ക് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കുകയായിരുന്നു.

മെഡിക്കല്‍ കോളേജ് പതോളജി ലാബിലെ റിപ്പോര്‍ട്ട് ലഭിച്ചത് കീമോ തെറാപ്പി നടത്തിയതിനു ശേഷമാണ് . ഇതില്‍ അര്‍ബുദമില്ലെന്നു കണ്ടെത്തി . വീഴ്ച ബോധ്യപ്പെട്ട ഡോക്ടര്‍മാര്‍ സ്വകാര്യലാബില്‍ നല്‍കിയ സാമ്ബിള്‍ തിരികെവാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും അര്‍ബുദം കണ്ടെത്താനായില്ല. അതോടെ സാമ്ബിളുകള്‍ തിരുവനന്തപുരം ആര്‍.സി.സി.യില്‍ എത്തിച്ച്‌ പരിശോധന നടത്തി. അതിലും ഫലം പ്രതികൂലമായിരുന്നു . തുടർന്ന് പരിശോധനയിൽ കണ്ടെത്തിയ മുഴ, കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.