നവവധു പഠിക്കാന്‍ പോയത് ഇഷ്ടപ്പെട്ടില്ല, ഭര്‍ത്താവ് യുവതിയുടെ കൈവിരലുകള്‍ മുറിച്ചു മാറ്റി

ഭര്‍ത്താവിനെ അറിയിക്കാതെ പഠിക്കാന്‍ പോയതിനാണ് ഭാര്യയുടെ കൈവിരലുകള്‍ മുറിച്ച് മാറ്റുകയായിരുന്നു.  ഭാര്യ ഹവാ അക്തറിന്റെ കൈവിരലുകള്‍ മുറിച്ച് മാറ്റിയതിനു  ബംഗ്ലാദേശ് സ്വദേശിയായ റഫീഖുള്‍ ഇസ്ലാം എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഭാര്യ പഠിക്കാന്‍ പോകുന്ന വിവരം…

ഭര്‍ത്താവിനെ അറിയിക്കാതെ പഠിക്കാന്‍ പോയതിനാണ് ഭാര്യയുടെ കൈവിരലുകള്‍ മുറിച്ച് മാറ്റുകയായിരുന്നു.  ഭാര്യ ഹവാ അക്തറിന്റെ കൈവിരലുകള്‍ മുറിച്ച് മാറ്റിയതിനു  ബംഗ്ലാദേശ് സ്വദേശിയായ റഫീഖുള്‍ ഇസ്ലാം എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ഭാര്യ പഠിക്കാന്‍ പോകുന്ന വിവരം അറിഞ്ഞത് യുഎഇയില്‍ ജോലി ചെയ്യുന്ന റാഫിഖുല്‍ ഇസ്ലാം നാട്ടിലെത്തിയ ശേഷമാണ്.  യുവാവ് ഇവരുടെ കണ്ണുകളും വായും മൂടിക്കെട്ടിയ ശേഷം സര്‍പ്രൈസ് ഉണ്ടെന്ന് ഭാര്യയെ പറഞ്ഞ് വിശ്വസിപ്പിച്ച്  കൈനീട്ടിയ ഹവ്വ അക്തറിന്റെ വിരലുകള്‍ വെട്ടിയെടുക്കുകയായിരുന്നു.

വെട്ടിമാറ്റിയ വിരലുകള്‍ വീണ്ടും യോജിപ്പിക്കാതിരിക്കാന്‍ മാലിന്യക്കൊട്ടയില്‍ തള്ളുകയും ചെയ്തു. ഇയാളെ പ്രകോപിപ്പിച്ചത് ഭാര്യ തന്റെ അനുവാദമില്ലാതെ ഡിഗ്രി പഠിക്കാന്‍ പോകുന്നതാണ്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളു യുവാവിന്.

യുവാവ് വിരലുകള്‍ മുറിച്ചു മാറ്റിയത് ഭാര്യ പഠിക്കുന്നതിലുള്ള അസൂയ കൊണ്ടാണ് എന്ന്  പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. ഇയാളെ  റിമാന്‍ഡ് ചെയ്തു.