പട്ടിണി കിടന്ന ഭിക്ഷക്കാരന്‍ കുഴഞ്ഞു വീണു, ഭാണ്ഡം പരിശോധിച്ചപ്പോള്‍ ലക്ഷങ്ങളുടെ സമ്ബാദ്യം!!!

കോട്ടയം: വഴിയരികില്‍ പിച്ച എടുത്ത് ജീവിച്ചിരുന്ന ആളിന്റെ ഭാണ്ഡക്കെട്ടില്‍ കാല്‍ ലക്ഷത്തിലധികം രൂപയും ബാങ്ക് പാസ് ബുക്കുകളും. ഇവയില്‍ പലതും അസാധു ആക്കിയ നോട്ടുകള്‍ ആണ്. വീട്ടുകാരെ ഉപേക്ഷിച്ച്‌ തലയോല പറമ്ബിലെ റോഡരികില്‍ കിടന്നിരുന്ന…

കോട്ടയം: വഴിയരികില്‍ പിച്ച എടുത്ത് ജീവിച്ചിരുന്ന ആളിന്റെ ഭാണ്ഡക്കെട്ടില്‍ കാല്‍ ലക്ഷത്തിലധികം രൂപയും ബാങ്ക് പാസ് ബുക്കുകളും. ഇവയില്‍ പലതും അസാധു ആക്കിയ നോട്ടുകള്‍ ആണ്. വീട്ടുകാരെ ഉപേക്ഷിച്ച്‌ തലയോല പറമ്ബിലെ റോഡരികില്‍ കിടന്നിരുന്ന തട്ടവേലി തങ്കപ്പന്റെ (78) ഭാണ്ഡക്കെട്ടിലാണ് സമ്ബാദ്യം കണ്ടെത്തിയത്.ഭക്ഷണം കഴിയ്ക്കാതെ ദിവസങ്ങളായി ഭക്ഷണം കഴിയ്ക്കാത്തതിനെ തുടര്‍ന്ന് തങ്കപ്പന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തലയോലപറമ്ബിലേയും പരിസരത്തേയും കടകള്‍ക്ക് മുമ്ബിലാണ് ഇയാള്‍ കിടന്നുറങ്ങിയിരുന്നത്. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.ഭാണ്ഡം പരിശോധിച്ചപ്പോള്‍ തങ്കപ്പന്റെ തിരിച്ചറിയല്‍ രേഖകളും റേഷന്‍കാര്‍ഡും ലഭിയ്ക്കാനാണ് നാട്ടുകാര്‍ ഭാണ്ഡക്കെട്ട് പരിശോധിച്ചത്.

അതില്‍ നിരവധി നോട്ടുകളും 3 പാസ്ബുക്കുകളും ഉണ്ടായിരുന്നു. ഇരുപത്തി ഏഴായിരത്തിലധികം രൂപ ഭാണ്ഡത്തില്‍ നിന്ന് കണ്ടെത്തി

ഓര്‍മ്മ നശിച്ചതിനാല്‍ പണം ഭാണ്ഡത്തില്‍ ഉണ്ടായിട്ടും ഓര്‍മ്മ നശിച്ചതിനാല്‍ തങ്കപ്പന്‍ ഇക്കാര്യം മറന്ന് പോയിരിയ്ക്കാനാണ് സാധ്യത എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പണമില്ലെന്ന് കരുതി ഇയാള്‍ ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുകയായിരുന്നു

ബാങ്കിലും…ബാങ്ക് പാസ്ബുക്കുകളും കണ്ടെടുത്തിട്ടുണ്ട്. ബാങ്കുമായി ബന്ധപ്പെട്ടാല്‍ മാത്രമേ ഇതില്‍ എത്ര രൂപ ഉണ്ടെന്ന് വ്യക്തമാകൂ. അകന്ന ബന്ധുക്കള്‍ മാത്രമാണ് തങ്കപ്പന് ഉള്ളത്, ബന്ധു വീടുകളില്‍ പോവാതെ കടത്തിണ്ണയില്‍ ആയിരുന്നു വര്‍ഷങ്ങളായി താമസം.