പരീക്ഷയിൽ തോറ്റതിന് കാരണം കാമുകി. നഷ്ടപരിഹാരം ആവിശ്യപ്പെട്ട് യുവാവ്!

പരീക്ഷയിൽ താൻ പരാജയപ്പെട്ടതിന്റെ കാരണം കാമുകി ആണെന്നും കാമുകി നിരന്തരം ശല്യപ്പെടിത്തിയത് കാരണം തനിക്ക് പഠിക്കാൻ കഴിഞ്ഞിരുന്നില്ല എന്നും അത് കൊണ്ട് തന്നെ പരീക്ഷക്ക് ഫീസ് അടക്കാന് നഷ്ടപരിഹാരം കാമുകി നൽകണമെന്നും ആവിശ്യപ്പെട്ട് ഹോമിയോപതി ആദ്യ…

പരീക്ഷയിൽ താൻ പരാജയപ്പെട്ടതിന്റെ കാരണം കാമുകി ആണെന്നും കാമുകി നിരന്തരം ശല്യപ്പെടിത്തിയത് കാരണം തനിക്ക് പഠിക്കാൻ കഴിഞ്ഞിരുന്നില്ല എന്നും അത് കൊണ്ട് തന്നെ പരീക്ഷക്ക് ഫീസ് അടക്കാന് നഷ്ടപരിഹാരം കാമുകി നൽകണമെന്നും ആവിശ്യപ്പെട്ട് ഹോമിയോപതി ആദ്യ വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ 21 കാരന്‍ കാമുകിക്കെതിരെ കേസുമായി രംഗത്ത്. എന്നാൽ ഈ ആവിശ്യം അംഗീകരിക്കാതെ കാമുകി യുവാവുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. യുവാവ് യുവതിയെയും കുടുംബത്തിന്റെയും കുറിച്ച് മോശമായ കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ തുടങ്ങി. നാല് വര്ഷം കൊണ്ട് പൂർത്തിയാക്കേണ്ട പഠനം യുവതി കാരണം ഒന്നാം വര്ഷം തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥ ആണെന്നും അത് കൊണ്ട് തന്നെ ഫീസ് കെട്ടിവെക്കാനുള്ള തുക നൽകിയില്ലെങ്കിൽ യുവതിയുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നുമായി യുവാവിന്റെ ഭീക്ഷണി.

യുവാവിന്റെ ആവിശ്യം സമ്മതിചു കൊടുക്കാതെ യുവതി വീട്ടുകാരുടെ സഹായത്തോടെ യുവാവിനെതിരെ കേസ് നൽകി. തനിക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ തന്നെ പറ്റി മോശമായ കാര്യങ്ങൾ സാമൂഹ്യമാധ്യങ്ങളലിൽ പ്രചരിപ്പിക്കുന്നുവെന്നും സ്വൈര്യ ജീവിതം പുലർത്താൻ തന്നെ യുവാവ് അനുവദിക്കുന്നില്ല എന്നുകാട്ടിയാണ് യുവതി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇതോടെ യുവാവിനെതിരെയും പോലീസ് കേസ് എടുത്തു.