ബിവറേജിന്‌ തീ പിടിച്ചു. മദ്യം വാങ്ങാൻ എത്തിയവരുടെ കഠിന പരിശ്രമത്തിൽ ‘ജവാൻ’ രക്ഷപെട്ടു.

കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് കറുകച്ചാല്‍ ബിവറേജിലാണ് ഇന്നലെ തീ പിടുത്തം ഉണ്ടായത്. വൈദ്യുതി ഇല്ലാതിരുന്നത് കൊണ്ട് ജനറേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ബിവറേജ് പ്രവർത്തിച്ചുവന്നത്. എന്നാൽ പെട്ടന്ന് ജറേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ മദ്യം വാങ്ങാൻ യെത്തിയവരുടെ സംയോജിതമായ…

കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് കറുകച്ചാല്‍ ബിവറേജിലാണ് ഇന്നലെ തീ പിടുത്തം ഉണ്ടായത്. വൈദ്യുതി ഇല്ലാതിരുന്നത് കൊണ്ട് ജനറേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ബിവറേജ് പ്രവർത്തിച്ചുവന്നത്. എന്നാൽ പെട്ടന്ന് ജറേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ മദ്യം വാങ്ങാൻ യെത്തിയവരുടെ സംയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.

ജെനറേറ്ററിനു സമീപത്തായിരുന്നു ജവാൻ മദ്യം സൂക്ഷിച്ചിരുന്നത്. ‘ജവാനെ’ രക്ഷിക്കാനായി വിദേശ മദ്യ ശാലയ്ക്ക് സമീപത്തുണ്ടായിരുന്ന കിണറ്റില്‍ നിന്ന് വെള്ളംകോരി ഏവരും ഒരേ മനസ്സോടെ പരിശ്രമിച്ചതോടെയാണ് തീ അണയ്ക്കാനായത്. ഇതിനിടയിൽ സംഭവം അറിഞ്ഞു ഫയർ ഫോഴ്‌സും രംഗത് എത്തിയിരുന്നു. എന്നാൽ തീ പടരാൻ അനുവദിക്കാഞ്ഞത് കൊണ്ട് തന്നെ ചെറിയ തോതിലെ തീ പിടുത്തം ഉണ്ടായൊളൂ. അല്ലങ്കിൽ വലിയ അപകടം ആയിരുന്നു സംഭവിക്കുക എന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. പഴയ ബില്‍ ബുക്കുളും രജിസ്ട്രറുകളും തീ പിടിത്തത്തില്‍ നശിക്കുകയും ചെയ്തു. വില്‍പ്പനങ്ങള്‍ക്കുള്ള മദ്യങ്ങള്‍ രണ്ടുമുറിയുടെ അപ്പുറത്തായതിനാല്‍ വന്‍ അപകടം ഒഴിവാക്കുകയായിരുന്നു