പിറന്നാള്‍ ദിനത്തില്‍ അനുഷ്ക പ്രഭാസിന് നല്‍കിയ സമ്മാനം!! പ്രണയം ഉറപ്പാക്കി ആരാധകർ !!

ഈ അടുത്ത കാലത്തായി സിനിമാലോകത്തെ നിരവധി ഗോസിപ്പുകള്‍ക്ക് ഇരയായ താാരജോടികളാണ് പ്രഭാസും അനുഷ്കയും. ഈ താര ജോഡികൾ ഒന്നിക്കണമെന്ന് ആഗ്രഹിക്കാത്ത ആരാധകർ എല്ലാ. ബാഹുബലി തരംഗത്തിന് ശേഷമാണ് സിനിമാപ്രേമികള്‍ അനുഷ്കയ്ക്കും പ്രഭാസിനും പുറകേ തിരിഞ്ഞത്. ബാഹുബലിയിലെ…

ഈ അടുത്ത കാലത്തായി സിനിമാലോകത്തെ നിരവധി ഗോസിപ്പുകള്‍ക്ക് ഇരയായ താാരജോടികളാണ് പ്രഭാസും അനുഷ്കയും. ഈ താര ജോഡികൾ ഒന്നിക്കണമെന്ന് ആഗ്രഹിക്കാത്ത ആരാധകർ എല്ലാ. ബാഹുബലി തരംഗത്തിന് ശേഷമാണ് സിനിമാപ്രേമികള്‍ അനുഷ്കയ്ക്കും പ്രഭാസിനും പുറകേ തിരിഞ്ഞത്.

ബാഹുബലിയിലെ താരജോഡികള്‍ സൂപ്പര്‍ ഹിറ്റായതോടെ പ്രഭാസ് അനുഷ്ക ജോഡികള്‍ ജീവിതത്തിലും ഒന്നിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഒരുപാടുണ്ട്. പ്രഭാസ് അനുഷ്കയുമായി പ്രണയത്തിലാണെന്നും ഉടന്‍തന്നെ ഇരുവരും വിവാഹം കഴിക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ച്‌ ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു.

നായിക നായകന്മാരായി ഒന്നിലധികം സിനിമകളില്‍ അഭിനയിച്ചാല്‍ പിന്നെ ആ താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പുറത്ത് വരുന്നത് പതിവായിട്ടുള്ള കാര്യമാണ്. എന്നാല്‍ ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലിയ്ക്ക് ശേഷമാണ് പ്രഭാസും അനുഷ്കയും ഗോസിപ്പുകളില്‍ കുടുങ്ങി പോയത്.

ബാഹുബലിയിലെ നായിക നായകന്മാരായി പ്രേക്ഷകരെ വിസ്മയിപ്പിച്ചതിന് ശേഷമാണ് ഇരുവര്‍ക്കും ആരാധകരുടെ എണ്ണം കൂടിയത്. പിന്നീട് താരങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്ന് അന്വേഷിച്ച്‌ നടന്ന പാപ്പരാസികളുടെ മുന്നിലാണ് അനുഷ്കയുടെ വിവാഹ വാര്‍ത്ത വന്നത്. ശേഷം ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. പ്രേക്ഷകര്‍ പറഞ്ഞ് പറഞ്ഞ് വാര്‍ത്ത സത്യമാവാന്‍ പോവുകയാണെന്നാണ് പറയുന്നത്.

കാര്യങ്ങള്‍ എന്തൊക്കെ ആയാലും അനുഷ്കയുടെ അടുത്ത സുഹൃത്താണ് പ്രഭാസ്. പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ അനുഷ്ക നല്‍കിയ സമ്മാനമാണ് ഇന്ന് ആരാധകര്‍ ഉറ്റ്നോക്കുന്നത്. പ്രഭാസിന്റെ മനംകവര്‍ന്ന ആ പിറന്നാള്‍ സമ്മാനം മറ്റൊന്നുമല്ല ഒരു ഡിസൈനര്‍ വാച്ചാണ്. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി പ്രഭാസിന്റെ പുതിയ ചിത്രം സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിക്ക് ശേഷം പ്രേക്ഷകരുടെ മനം കീഴടക്കിയ പ്രഭാസിന്റെയും അനുഷ്ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ച്‌ ഗോസിപ്പുകളുടെ ഘോഷയാത്രയായിരുന്നു. എന്നാല്‍ പ്രചരിച്ചിരുന്നതെല്ലാം ഗോസിപ്പാണെന്ന് വന്നിരുന്നു. ഗോസിപ്പുകളെല്ലാം വന്നതിന് ശേഷം ഇപ്പോള്‍ അതെക്കേ സത്യമാകാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ഔദ്യോഗികമായ അറിയിപ്പ് ഉടന്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വരികയാണ്. താരങ്ങളുടെ വിവാഹ നിശ്ചയം ഈ വര്‍ഷം ഡിസംബറില്‍ ഉണ്ടാവുമെന്നും വിവാഹത്തിനോടനുബന്ധിച്ച്‌ അനുഷ്ക ശരീര സംരക്ഷണത്തിന് പ്രധാന്യം കൊടുക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും ഇന്ത്യ ഡോട്ട് കോം എന്ന മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത് ഒരു ട്വീറ്റില്‍ നിന്നുമായിരുന്നു. സിനിമ നിരുപകനായ ഉമൈര്‍ സന്ദു എന്നയാളുടെ ട്വിറ്ററില്‍ ബാഹുബലിയുടെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത അനുഷ്കയുടെയും പ്രഭാസിന്റെയും വിവാഹം ഈ ഡിസംബറില്‍ തീരുമാനിക്കുമെന്ന് പറയുകയായിരുന്നു. പ്രഭാസും അനുഷ്കയും പരസ്പരം നല്‍കുന്ന സ്നേഹവും സംരക്ഷണവും അവരെ വിവാഹത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും താരങ്ങള്‍ പ്രണയത്തിലാണെന്നും ട്വീറ്റിലൂടെ സന്ദു പറഞ്ഞിരുന്നു.വിവാഹത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ തന്റെ സ്വാകര്യ ജീവിതത്തെ കുറിച്ച്‌ ഒന്നും പുറത്ത് പറയേണ്ട ആവശ്യമില്ലെന്നായിരുന്നു പ്രഭാസ് മുമ്ബ് പറഞ്ഞിരുന്നത്.

പലര്‍ക്കും എന്റെ പ്രണയത്തെ കുറിച്ച്‌ അറിയണമെന്ന് പറയാറുണ്ടെങ്കിലും അവരൊക്കേ എന്നെ മനസിലാക്കുമെന്നാണ് പ്രഭാസ് പറയുന്നത്. ഒമ്ബത് വര്‍ഷമായി അറിയാം.. താനും അനുഷ്കയും ഒമ്ബത് വര്‍ഷമായി പരിചയമുള്ളവരാണെന്നും ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും പ്രഭാസ് പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് ഇടയില്‍ അത്തരത്തിലുള്ള ഒരു ബന്ധവുമില്ലെന്ന പ്രഭാസ് പറയുന്നുണ്ടെങ്കിലും ഇരുവരും ഒന്നിച്ച്‌ കാണാനാണ് ആരാധകര്‍ക്ക് ഇഷ്ടം.