നിങ്ങള്‍ മധുര പാനിയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നവര്‍ ആണോ? എങ്കില്‍ നിങ്ങളുടെ ശരീരത്തിനു സംഭവിക്കുന്നത് കൂടി മനസിലാക്കുക

നമ്മളില്‍ കൂടുതല്‍ പേരും മധുര പാനിയങ്ങള്‍ കഴിക്കുന്നവര്‍ തന്നെയാണ്. പക്ഷെ അതിന്‍റെ വിപരീത ഫലങ്ങള്‍ നമ്മള്‍ നോക്കാറില്ല. പക്ഷെ ലോകത്തെ പല കോണുകളിലും നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നമ്മള്‍ സ്വയം നമ്മുടെ ശരീരത്തെ നശിപ്പിക്കുകയാണ് എന്നാണ്.…

നമ്മളില്‍ കൂടുതല്‍ പേരും മധുര പാനിയങ്ങള്‍ കഴിക്കുന്നവര്‍ തന്നെയാണ്. പക്ഷെ അതിന്‍റെ വിപരീത ഫലങ്ങള്‍ നമ്മള്‍ നോക്കാറില്ല. പക്ഷെ ലോകത്തെ പല കോണുകളിലും നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നമ്മള്‍ സ്വയം നമ്മുടെ ശരീരത്തെ നശിപ്പിക്കുകയാണ് എന്നാണ്.

മധുര പാനിയങ്ങൾ നിങ്ങളുടെ ഓർമശക്തിയെ തന്നെ ഇല്ലാതാക്കുമെന്ന് പഠനം. പാനിയങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. സോഡ ,മറ്റു ജ്യൂസ് ഐറ്റംസ് എന്നിവയുടെ ഉപയോഗം ഒരാളുടെ ഓർമ്മശക്തി കുറയ്ക്കുമെന്നാണ് പറയുന്നത്. ഇക്കാര്യം പറയുന്നത് ഫ്രമിങ്ങ്ഹാം ഹാർട്ട് സ്റ്റഡി നടത്തിയ പഠനത്തിലാണ്.

അൽഷിമേഴ്സ് ആൻഡ് ഡിമെൻഷ്യ എന്ന ജേണലിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ഒരു പഠനത്തിലും ഇത്തരം റിസള്‍ട്ട് തന്നെയാണ് കണ്ടെത്തിയത്. സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത മധുര പാനിയങ്ങള്‍ കഴിക്കുന്നവര്‍ക്ക് ത മൂന്നു മടങ്ങ് കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി.

അവരുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായിരിക്കും എന്ന് ​ഗവേഷകര്‍ പറയുന്നു.  ഗവേഷണം നടത്തിയത് 30 വയസ്സിനു മുകളിലുള്ള ഏകദേശം 4000 പേരിലാണ്. ഇവ തലച്ചോറിലേയ്ക്കുള്ള ഞരമ്പുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ഇതേക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഇനിയും ആവശ്യമാണെന്നും ​ഗവേഷകര്‍ പറയുന്നു.