പുപ്പുലിമുരുകൻ ;ഇന്ത്യയിലെ ആദ്യ 6 -ഡി ചിത്രം പുലിമുരുകൻ

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന്‍ ഇന്ത്യയിലെ ആദ്യ 6 ഡി ചിത്രമായി അവതരിപ്പിക്കുന്നത് മുംബൈ ആസ്ഥാനമായ റേസ് 3 ഡി എന്ന കമ്പനിയാണ്. 6 ഡി പുലിമുരുകന്റെ ആദ്യ പ്രദര്‍ശനം കൊച്ചിയിലെ അബാദ് ന്യുക്ലിയസ്…

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന്‍ ഇന്ത്യയിലെ ആദ്യ 6 ഡി ചിത്രമായി അവതരിപ്പിക്കുന്നത് മുംബൈ ആസ്ഥാനമായ റേസ് 3 ഡി എന്ന കമ്പനിയാണ്. 6 ഡി പുലിമുരുകന്റെ ആദ്യ പ്രദര്‍ശനം കൊച്ചിയിലെ അബാദ് ന്യുക്ലിയസ് മാളിലെ 6 ഡി തിയറ്ററില്‍ നടന്നു. കേരളത്തിലുടനീളമുള്ള ഇരുപത്തിയാറ് 6 ഡി, 7 ഡി, 9 ഡി, 11 ഡി, 15 ഡി തിയറ്ററുകളില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യാന്‍ കമ്പനി ലക്ഷ്യമിടുന്നു.

 ഇതുവരെ ഇത്തരം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രാദേശിക സിനിമകളുണ്ടായിരുന്നില്ലെന്ന് റേസ് 3 ഡി മാനേജിംഗ് ഡയറക്ടര്‍ അനുഭ സിന്‍ഹ പറഞ്ഞു. പുലിമുരുകന്‍ സിനിമയുടെ കാതല്‍ 10 മിനിറ്റിലൊതുക്കിയാണ് 6 ഡി-യിലേക്ക് മാറ്റിയത്. രാജ്യത്തെ ആദ്യ 6 ഡി ചിത്രം ഇവിടെയാണ് നിര്‍മിച്ചതെന്നത് മലയാളം സിനിമയ്ക്കും കൊച്ചിക്കും അഭിമാനകരമായ നിമിഷമാണിതെന്നും അവര്‍ പറഞ്ഞു. ചിത്രത്തിന്റെനിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പരീക്ഷണങ്ങള്‍ക്ക് തയ്യാറുള്ള ആളാണെന്നും അദ്ദേഹത്തിന്റെ പിന്തുണയില്ലാതെ പുലിമുരുകന്‍ 6 ഡി യാഥാര്‍ഥ്യമാകുമായിരുന്നില്ലെന്നും അനുഭ പറഞ്ഞു.

ചിത്രത്തില്‍ മോഹന്‍ലാല്‍ പുലിയെ കൊല്ലുമ്പോള്‍ വീശിയടിക്കുന്ന കാറ്റും ഇലകള്‍ പറക്കുന്നതും തിയറ്ററിനകത്ത് അനുഭവിക്കാന്‍ കഴിയുകയെന്നത് മനോഹരമായ അനുഭവമാണ്. സിനിമ കാണുകയല്ല മറിച്ച് അനുഭവിക്കുന്നത് പോലെയാണ്. പുലിമുരുകന്റെ ഈ 10 മിനിറ്റ് മലയാള സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിക്കും,’ അനുഭ പറഞ്ഞു.

ഇതൊരു തുടക്കമാണെന്നും 6 ഡി തിയറ്ററുകള്‍ ശക്തമായ വിനോദോപാധിയായി മാറുമെന്നും അവര്‍ പറഞ്ഞു. 6 ഡിയിലേക്കുള്ള പരിവര്‍ത്തനം ഏറെ ചെലവേറിയതാണെന്നും അതുകൊണ്ടാണ് ഇതിന് മുമ്പ് ഇത്തരം പരീക്ഷണങ്ങള്‍ ഇവിടെ നടക്കാതിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ അനുഭ സിന്‍ഹ വളരെ കുറഞ്ഞ ചെലവിലാണ് 6 ഡി പരിവര്‍ത്തനം നടത്തിയത്. തന്റെ പരിവര്‍ത്തന സാങ്കേതികവിദ്യക്ക് പ്രശസ്തമായ എഐഎസ്, ലോസ് ഏഞ്ചല്‍സ് അവാര്‍ഡ് നേടിയിട്ടുണ്ട്. ടോമിച്ചന്‍ മുളകുപാടം, ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മാസ്റ്റര്‍ ഇജാസ് തുടങ്ങിയവരും പ്രദര്‍ശനോദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.