പൊതുഇടങ്ങിളിലെ സൗജന്യ വൈഫൈ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്

പൊതുഇടങ്ങിളിലെ സൗജന്യ വൈഫൈ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്. ഇത്തരത്തിലുള്ള വൈഫൈ കണക്ഷനുകൾ ഉപയോഗിക്കുന്നവരുടെ ഫോണിലെ രഹസ്യ വിവരങ്ങൾ ഹാക്കർമാർ ചോർത്താൻ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. സൗജന്യ വൈഫൈ ഒരുപക്ഷേ ഹാക്കർമാരുടെ തന്ത്രമാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.…

പൊതുഇടങ്ങിളിലെ സൗജന്യ വൈഫൈ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്. ഇത്തരത്തിലുള്ള വൈഫൈ കണക്ഷനുകൾ ഉപയോഗിക്കുന്നവരുടെ ഫോണിലെ രഹസ്യ വിവരങ്ങൾ ഹാക്കർമാർ ചോർത്താൻ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. സൗജന്യ വൈഫൈ ഒരുപക്ഷേ ഹാക്കർമാരുടെ തന്ത്രമാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
ഇത്തരം വൈഫൈ സംവിധാനം നൽകുന്നവർക്ക് അവരുടെ നെറ്റ്‌വർക്കിംഗ് സംവിധാനം ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് എളുപ്പത്തിൽ നുഴഞ്ഞുകയറാൻ സാധിക്കും. ഇതിന് ഉടമസ്ഥന്റെ അനുമതി വേണമെന്നില്ല. ഫോണിലെയോ കംപ്യൂട്ടറിലെയോ വിവരങ്ങൾ ഇത്തരത്തിൽ അനായാസേന ചോർത്താൻ കഴിയുമെന്നും പൊലീസ് പറയുന്നു. സൗജന്യ വൈഫൈയിൽ കണക്‌ട് ചെയ്‌തിരിക്കുമ്പോൾ ഉപഭോക്താവിന്റെ ഉപകരണത്തിലെ പ്രധാന ഇ-മെയിലുകൾ, ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വിവരങ്ങൾ എന്നിവ ചോർത്താൻ കഴിയും.
ഇതിന് പുറമെ വൈഫൈയിൽ രജിസ്‌റ്റർ ചെയ്യുമ്പോൾ നൽകുന്ന ഫോൺ നമ്പരുകൾ ഓൺലൈൻ മാർക്കറ്റിംഗ് കമ്പനികൾക്ക് നൽകി ഉത്പ്പന്നങ്ങളുടെ പ്രൊമോഷന് വേണ്ടിയും ഉപയോഗിക്കുന്നുണ്ട്. ഇത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാകില്ലെങ്കിലും വ്യക്തിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സന്ദേശങ്ങൾ വരാനും വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യാനും ഇടയാക്കുമെന്നും സൈബർ രംഗത്തെ വിദഗ്‌ദ്ധരും പറയുന്നു. ഇതിന് തടയിടാൻ പ്രത്യേകം തയ്യാറാക്കിയ സോഫ്‌റ്റ്‌വെയറുകൾ പ്രമുഖ കമ്പനികൾ പുറത്തിറക്കുന്നുണ്ട്.