പോലീസിന്‍റെ സാഹസിക നീക്കത്തിലൂടെ വമ്പന്‍ പെണ്‍വാണിഭസംഘം പിടിയില്‍

പൂനെ: സാഹസിക നീക്കത്തിലൂടെ പൂനെയിലെ മരുഞ്ചീ, മുല്‍ഷി പ്രദേശത്ത് നടത്തിവന്ന സെക്സ് റാക്കറ്റ് സംഘം വലയില്‍. നാല് പെണ്‍കുട്ടികളെ  പോലീസ് നടത്തിയ പരിശോധനയില്‍ രക്ഷിച്ചു. ഡല്‍ഹി കേന്ദ്രീകരിച്ച് മോഡല്‍ ജോലികള്‍ ചെയ്ത് വരുന്നവരായിരുന്നു ഇതില്‍ രണ്ട് പേര്‍. പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന് ഹിഞ്ചേവാദി പോലീസിന് വിവരം…

പൂനെ: സാഹസിക നീക്കത്തിലൂടെ പൂനെയിലെ മരുഞ്ചീ, മുല്‍ഷി പ്രദേശത്ത് നടത്തിവന്ന സെക്സ് റാക്കറ്റ് സംഘം വലയില്‍. നാല് പെണ്‍കുട്ടികളെ  പോലീസ് നടത്തിയ പരിശോധനയില്‍ രക്ഷിച്ചു. ഡല്‍ഹി കേന്ദ്രീകരിച്ച് മോഡല്‍ ജോലികള്‍ ചെയ്ത് വരുന്നവരായിരുന്നു ഇതില്‍ രണ്ട് പേര്‍.

പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന് ഹിഞ്ചേവാദി പോലീസിന് വിവരം ലഭിച്ചിരുന്നു. നാട്ടുകാര്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്നും അത് ഏത് വീട്ടിലാണെന്നും സംഘം മനസിലാക്കി.പക്ഷെ ഇവര്‍ വീട്ടില്‍ ഒരുക്കിയിരുന്നത് പോലീസ് എത്തിയാല്‍ പ്രതിരോധിക്കാനായി വന്‍ സന്നാഹങ്ങളാണ്.

വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ അനുമതിയില്ലാതെ ആര് പ്രവേശിച്ചാലും സെക്യൂരിറ്റി തല്ലിച്ചതയ്ക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. 34കാരനായ ബലിറാമാണ് സെക്സ് റാക്കറ്റ് നടത്തിവന്നത്. എട്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളും വീടിനുള്ളിലുണ്ടായിരുന്നു.

സംഘത്തിന്റെ ചതിയില്‍പ്പെട്ട നാല് യുവതികളെയും പോലീസ് രക്ഷപ്പെടുത്തി. രണ്ട് പേര്‍ ഡല്‍ഹിയിലെ മോഡലുകളും ഒരാള്‍ വിദ്യാര്‍ത്ഥിയുമാണെന്ന് പോലീസിനോട് ഇവര്‍ വ്യക്തമാക്കി. ജോലി അന്വേഷിച്ച ഇവരെ ചതിയില്‍പ്പെടുത്തി ഭീഷണിപ്പെടുത്തി പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.