പ്രേമിച്ച് കെട്ടിയത്കൊണ്ട് ഒരു ഗുണമുണ്ടായി രണ്ടു വീട്ടുകാരുടേം യാതൊരു വിധ സഹായോം ഉണ്ടായില്ല.

രചന: ഷിഹാബ് അറക്കൽ പ്രേമിച്ച് കെട്ടിയത്കൊണ്ട് ഒരു ഗുണമുണ്ടായി രണ്ടു വീട്ടുകാരുടേം യാതൊരു വിധ സഹായോം ഉണ്ടായില്ല… അത് കൊണ്ട് തന്നെ ആ വാടക വീടിനോട് ഞങ്ങൾ പൊരുത്തപ്പെട്ടുകഴിഞ്ഞു….അവൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഏതൊരു അമ്മ ഹൃദയവും…

രചന: ഷിഹാബ് അറക്കൽ

പ്രേമിച്ച് കെട്ടിയത്കൊണ്ട് ഒരു ഗുണമുണ്ടായി രണ്ടു വീട്ടുകാരുടേം യാതൊരു വിധ സഹായോം ഉണ്ടായില്ല… അത് കൊണ്ട് തന്നെ ആ വാടക വീടിനോട് ഞങ്ങൾ പൊരുത്തപ്പെട്ടുകഴിഞ്ഞു….അവൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഏതൊരു അമ്മ ഹൃദയവും ആഗ്രഹിക്കുന്നത് പോലെ മകളെ കാണാൻ അമ്മയ്ക്കും വല്ലാത്ത ആഗ്രഹം…ആദ്യമാദ്യം പാത്തും പതുങ്ങിയുമായിരുന്നു വരവ്… ഞാനത് ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടാവണം പിന്നീടുള്ള വരവൊക്കെ നെഞ്ചും വിരിച്ച് മെയിൻ ഡോറിലൂടെയായിരുന്നു…. ആ അമ്മയുടെ വരവ് അവൾക്കും ഒരു അനുഗ്രഹമായിരുന്നു… കൂട്ടത്തിൽ എനിക്കും…കാരണം വീട്ടിലെ ജോലികളും അവളുടെ കാര്യങ്ങളും വളരെ വൃത്തിയോടെ അമ്മ ചെയ്യുമായിരുന്നു…നീണ്ട അഞ്ചു വർഷത്തിന് ശേഷം അവൾ ഒരിക്കൽ കൂടി അമ്മയാവാൻ തയ്യാറെടുത്തിരിക്കുന്നു…ഇത്തവണ മുട്ടൻ പണിയാണ് എനിക്ക് കിട്ടിയത്..അളിയന്റെ കല്യാണത്തോടെ അമ്മയുടെ വരവും നിന്നു… പുതുപ്പെണ്ണ് ഇച്ചിരി കാശുള്ള കുടുബത്തിലെ ആയതോണ്ട് അവർക്ക് കുറച്ചിലാണത്രെ… ഇപ്പോഴവൾക്ക് ഒമ്പതാം മാസമാണ്… കഴിഞ്ഞ ഒരുമാസക്കാലമായി ഞാൻ തന്നെയാണ് വീട്ടിലെ ജോലികളും അവളുടെ കാര്യങ്ങളും മുറതെറ്റാതെ ചെയ്യുന്നത്…

അതിരാവിലെ എണീറ്റ് മുറ്റമടിക്കണം പാത്രങ്ങൾ കഴുകണം ചായയും മറ്റു പ്രഭാത ഭക്ഷണങ്ങളും ഉണ്ടാക്കണം ചോറ് തയ്യാറാക്കണം അതിനുള്ള കറികൾ ഉണ്ടാക്കണം അലക്കണം കൊച്ചിനെ എഴുന്നേൽപ്പിക്കണം പല്ല് തേപ്പിക്കണം കുളിപ്പിക്കണം ചായയും ഭക്ഷണവും ഓടി നടന്നു തീറ്റിക്കണം കൊച്ചിന്റെ ഡ്രസ്സ്‌ തേക്കണം കഷ്ടപ്പെട്ട് അത് അവനെ ഇടീക്കണം ഇതൊക്കെ കഴിയാൻ ഇടയില്ലാതെ സ്കൂൾ വണ്ടിയുടെ നീണ്ട ഹോണടിയും… ന്റെ ദൈവമേ ഈ ഒന്നൊന്നര മാസം കൊണ്ട് മനുഷ്യന്റെ നടുവൊടിഞ്ഞു…വേലക്കാരിയെ നിർത്താൻ അവൾക്കും വേലക്കാരനെ നിർത്താൻ എനിക്കും വിശ്വാസം ഇല്ലാത്തത് കൊണ്ട് ആ ഉദ്യമം വേണ്ടെന്നു വച്ചു…അവൾക്കാണെങ്കിൽ ഒരു കൂസലുമില്ല.. കൊച്ചു ടി വി കണ്ടിരിക്കുവാ കൂട്ടിന് ബദാമും പിസ്തയും..എന്റെ ഓട്ടപ്പാച്ചിൽ കാണുമ്പോൾ ഒരു കള്ളച്ചിരിയോടെ അവള് പറയും .. ചേട്ടാ വേണേൽ ഒരു ബദാം കഴിച്ചോ എനെർജിക്ക് നല്ലതാ…അത് കേൾക്കുമ്പോൾ അരിശം കേറും..സഹായിക്കാൻ ആരുമില്ലല്ലോ ഈശ്വരാ… ഇതൊന്നും വേണ്ടായിരുന്നു.. ഈ ഒരു മാസത്തിനുള്ളിൽ ഒരായിരം തവണ മനസ്സിലും അല്ലാതെയും സ്വയം പഴിച്ചിട്ടുണ്ട്… എന്റെ കുറ്റപ്പെടുത്തലുകളും ദേഷ്യവും കണ്ടിട്ടാവണം നിറവയറുമായി അവളെന്റെ അരികിൽ വന്നു പറഞ്ഞു…ചേട്ടാ നമുക്ക് ഈ കുഞ്ഞ് വേണ്ടായിരുന്നു അല്ലേ…?

ആ ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി..കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിൽ നോക്കി നെറ്റി ചുളിച്ചുകൊണ്ട് ഞാൻ ചോദിച്ചു.. എന്താ മോളെ നീ ഇങ്ങിനെയൊക്കെ പറയുന്നത്..ഒന്നുല്ല.. ചേട്ടന്റെ കഷ്ടപ്പാടൊക്കെ കണ്ടപ്പോ എനിക്കെന്തോ അങ്ങിനെ തോന്നി…ഹ ഹ എന്റെ പെണ്ണേ നീ കരയാണോ..എന്റെ സ്വഭാവം വേറെ ആരെക്കാളും നിനക്ക് അറിയാല്ലോ.. എടി പൊട്ടിക്കാളി നീ ഇതല്ല ഒരു നൂറെണ്ണത്തിനെ പ്രസവിച്ചാലും ഞാൻ ഞാൻ നോക്കും കഷ്ടപ്പെടേം ചെയ്യും.. കൂട്ടത്തിൽ ഇത് പോലെ ചീത്തയും പഴി പറയലും ഒക്കെ ഉണ്ടാവും ഇതൊക്കെ അല്ലേടി ജീവിതം… നീയാ കണ്ണൊന്ന് തുടച്ചേ.. ഞാൻ കണ്ണ് തുടച്ചാൽ നിന്റെ കണ്ണ് നീറും.. കയ്യിലേ മീൻ പൊരിക്കാനുള്ള മസാല ആയിട്ടുണ്ട്…നീയിങ്ങോട്ട് ചേർന്ന് നിന്നേ പെണ്ണേ നിന്റെ നെറ്റിയിൽ ഒരുമ്മ വക്കട്ടെ….പണിയെടുക്കാൻ സന്മസ്സുള്ളവർ സ്നേഹിച്ചു കല്യാണം കഴിക്കുക… [ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ… ]