ബസ് ഉടമകളോട് സർക്കാരിന് പറയാനുള്ളത് ഇതാണ് !!

അടുത്ത മാസം മുതല്‍ കേരളത്തിലെ ബസുകളിലെ മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാകും. പൊതുമേഖല എണ്ണക്കമ്പനികള്‍ വിലനിയന്ത്രണം ഏറ്റെടുത്തതിന് ശേഷം പടിപടിയായി പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തുകയാണ്. ഈ ന്യായമാണ് ബസ്…

അടുത്ത മാസം മുതല്‍ കേരളത്തിലെ ബസുകളിലെ മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാകും. പൊതുമേഖല എണ്ണക്കമ്പനികള്‍ വിലനിയന്ത്രണം ഏറ്റെടുത്തതിന് ശേഷം പടിപടിയായി പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തുകയാണ്. ഈ ന്യായമാണ് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി ലഭിക്കാന്‍ കാരണം.

എട്ട് രൂപ ചാര്‍ജ് ബസ് ഉടമകള്‍ അംഗീകരിക്കുന്നില്ല. ബസ് ഉടമകള്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. എട്ട് രൂപയ്ക്ക് മുകളില്‍ വര്‍ധനയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.

ആവശ്യമെങ്കില്‍ സര്‍ക്കാരിന് ബസ് ഉടമകളെ അനുനയിപ്പിക്കാവുന്നതെയുള്ളൂ. കാരണം, ഫെബ്രുവരി ഏഴു മുതല്‍ ഡീസല്‍ വില താഴേക്കാണ്. അതായാത് ഇന്ധന വില കൂടുമ്പോള്‍ ചാര്‍ജ് വര്‍ധനയെങ്കില്‍ ഇന്ധനവില കുറയുമ്പോള്‍ ചാര്‍ജ് കുറയ്ക്കല്‍ എന്നതും നടപ്പാക്കണമല്ലോ. അന്താരാഷ്ട്ര ക്രൂഡ് വിലയ്ക്ക് അനുസരിച്ചാണ് ഇന്ത്യയില്‍ ഇന്ധനവില നിശ്ചയിക്കുന്നത്. മറ്റു നികുതികളും കൂടി ചേരുമ്പോള്‍ ഇന്ത്യയില്‍ പെട്രോളും ഡീസലും വില കൂടിയ ഇനമാകുന്നു. ജി.എസ്‍.ടി പരിധിക്ക് കീഴില്‍ ഇന്ധനങ്ങള്‍ വരാത്തതുകൊണ്ട് ആ വഴിയുമില്ല ആശ്വാസം.

ഫെബ്രുവരി ഏഴിന് 69 രൂപ 70 പൈസയായിരുന്നു ഡീസല്‍ വില. ഇത് പിന്നീട് വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ല. ആശാവഹമായ കുറവല്ല ഉണ്ടായതെന്ന് സമ്മതിക്കാം, പക്ഷേ, വില കുറയുകയാണ് ഇപ്പോഴും. കൃത്യം ഒരാഴ്‍ച്ച കൊണ്ട് ലിറ്ററിന് 69 രൂപയുടെ ഡീസല്‍ 68ലേക്ക് എത്തിയിട്ടുണ്ട്. വര്‍ധനവിലും ഇതുപോലെ തന്നെ നാമമാത്രമായ വര്‍ധനയാണ് ഉണ്ടാകാറ്.

അതുകൊണ്ട് ഇന്ധനവില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ. സൗദി അറേബ്യയിലെയും മറ്റു എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളിലും നിലവിലെ സാഹചര്യം അനുസരിച്ച് ഇന്ധനവില കുറയുമെന്നാണ് ധനകാര്യ ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നത്.

സ്വകാര്യ ബസ്സ് സമരത്തിന്റെ കാരണം ചാര്‍ജ് വര്‍ധനവല്ല; യഥാര്‍ത്ഥ കാരണം വ്യക്തമാക്കി ബസ്സുടമകള്‍

അനിശ്ചിതകാല ബസ് പണിമുടക്ക് മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടല്ലെന്നും മറിച്ച് ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്നും ബസ് ഓപ്പറേറ്റേവ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ അങ്ങോട്ട് ചര്‍ച്ചയ്ക്ക് പേകേണ്ട ആവശ്യമില്ലെന്നും നിരക്കുവര്‍ധനയുമായി ബന്ധപ്പെട്ട് ബസുടമകള്‍ക്ക് പ്രതിഷേധമുണ്ടെങ്കില്‍ അത് സര്‍ക്കാരിനെയാണ് ആദ്യം അറിയിക്കേണ്ടതെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞതിനു പിന്നാലെയാണ് സമരകാരണം വ്യക്തമാക്കി ബസുടമകള്‍ രംഗത്തെത്തിയത്.

source: east cost daily