ബാഗ് പരിശോധനയ്ക്കിടെ സ്കൂൾ വിദ്യാർഥികളിൽനിന്നും കിട്ടിയത് ഞെട്ടിപ്പിക്കുന്ന വസ്തുക്കൾ

സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സ്വഭാവവൈകൃതങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ലക്നൗവ്വിലെ സ്കൂളുകൾ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിച്ചിരുന്നു. കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതുകൊണ്ടുതന്നെ ആക്രമണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ബാഗിലുണ്ടോ എന്നറിയുകയായിരുന്നു ലക്ഷ്യം. ഗുരുഗ്രാമില്‍ സ്കൂള്‍ പരീക്ഷ മാറ്റി വെയ്ക്കാന്‍…

സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സ്വഭാവവൈകൃതങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ലക്നൗവ്വിലെ സ്കൂളുകൾ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിച്ചിരുന്നു. കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതുകൊണ്ടുതന്നെ ആക്രമണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ബാഗിലുണ്ടോ എന്നറിയുകയായിരുന്നു ലക്ഷ്യം. ഗുരുഗ്രാമില്‍ സ്കൂള്‍ പരീക്ഷ മാറ്റി വെയ്ക്കാന്‍ രണ്ടാം ക്ലാസുകാരനെ പന്ത്രണ്ടാം ക്ലാസുകാരന്‍ ബാത്ത്റൂമില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവങ്ങള്‍ക്ക് ശേഷം മിക്ക സ്കൂളുകളും പരിശോധനകളും മൊബൈല്‍ നിരോധനവും കർശനമായി നടപ്പാക്കിയിട്ടുണ്ട്.

കുട്ടികളുടെ ബാഗുകളിൽ എപ്പോ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് മൊബൈൽ ഫോണുകൾ. ഇതു വീട്ടുകാർ അറിയാതെ ഉപയോഗിക്കുന്നതാണ് കൂടുതലും. പെൺ കുട്ടികളെ അമ്മമാർ കൂടുതലായും ശ്രേധിക്കണം. കാരണം ഇപ്പോഴത്തെ സ്കൂളുകളിൽ നടന്ന പരിശോധനകളിൽ അധികവും പെൺ കുട്ടികൾ വീട്ടുകാർ അറിയാതെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് വരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

പരിശോധനയിൽ ആണ്‍കുട്ടികളുടെ ബാഗില്‍ നിന്നും പോണ്‍ മാഗസിന്‍, ലാപ്ടോപ്പ്, സിഗററ്റ്, ഷേവിംഗ് സെറ്റ്, ലൈറ്റര്‍, ട്രിമ്മര്‍, ബ്ലേഡ്, മൊബൈല്‍ഫോണ്‍ തുടങ്ങിയവയാണ് ലഭിച്ചത്. പെണ്‍കുട്ടികളുടെ ബാഗില്‍ നിന്നാകട്ടെ ബ്ലേഡും കത്രികയും പെര്‍ഫ്യൂമും ലിപ്സ്റ്റിക്കും നെയില്‍പോളിഷും. ചിലരുടെ ബാഗില്‍ നിന്നും ലാപ്ടോപ്പുകളും ഐ പോഡുകളും മൊബൈ ഫോണുകളും കണ്ടെത്തുകയും ചെയ്തു. പോണ്‍മാസിക കിട്ടിയത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയിൽനിന്നുമാണ്. ഈ മാസിക ബ്രൗണ്‍പേപ്പര്‍ കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നു. മാസികയുടെ പുറത്ത് സയന്‍സ് എന്നും എഴുതിയിരുന്നു.

2,500 വിദ്യാര്‍ത്ഥികളുടെയും ബാഗുകള്‍ ദിവസവും പരിശോധിക്കുക എളുപ്പമായ കാര്യമല്ലാത്തതിനാൽ തന്നെ മാതാപിതാക്കള്‍ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നതിന് മുൻപായി ബാഗുകള്‍ പരിശോധിക്കണമെന്നും ആവശ്യമില്ലാത്ത വസ്തുക്കള്‍ എടുത്തുമാറ്റണമെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പറയുന്നു.