ബാല്യ വിവാഹം

ഒരായിരം സ്വപ്നങ്ങൾ ചിറകിലേറ്റി ഈ ഭൂമിതൻ മടിത്തട്ടിലേക്ക് ഞാൻ പിറന്നുവീണു …. ഒരു പെൺകുഞ്ഞായ് ജനനം …. മാതാവിന്റെ തലോടലിൽ ഞാനുറ ങ്ങി … പിതാവെന്നെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു … എന്നിട്ടും ഒരു തുറിച്ചുനോട്ടം…

ഒരായിരം സ്വപ്നങ്ങൾ ചിറകിലേറ്റി
ഈ ഭൂമിതൻ മടിത്തട്ടിലേക്ക് ഞാൻ പിറന്നുവീണു ….
ഒരു പെൺകുഞ്ഞായ് ജനനം ….
മാതാവിന്റെ തലോടലിൽ ഞാനുറ ങ്ങി …
പിതാവെന്നെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു …
എന്നിട്ടും ഒരു തുറിച്ചുനോട്ടം
എന്നെ പിൻതുടർന്നു കൊണ്ടേയിരുന്നു …
അതെ ഞാൻ ഒരു പെണ്ണാണ് ..
ആ അവബോധം എന്നെ
കീഴടക്കിത്തുടങ്ങിയിരിക്കുന്നു ….
ബാല്യത്തിൽ തന്നെ ഞാൻ ഒരു പെണ്ണായി മാറി ….
പ്രായം കൊണ്ടായിരുന്നില്ല ജീവിതം കൊണ്ട് …
ആരോ കെട്ടിയ താലിച്ചരടിൽ
എരിഞ്ഞമരുന്നു എന്റെ ബാല്യം …
എന്റെ സ്വപ്നങ്ങൾ ….
ഒടുവിൽ ഈ ഞാനും …
എന്റെ ബാല്യവും കൗമാരവും വാർധക്യവും
ഒന്നാണ് അത് വിവാഹമെന്ന
വാക്കിലെ മൂന്നക്ഷരങ്ങൾ മാത്രം …

-Abhirami Ami

Abhirami Ami
Abhirami Ami