ഭര്‍ത്താവിന്‍റെ നിറത്തെ കളിയാക്കിയവര്‍ക്ക് നിറ കണ്ണുകളോടെ ഭാര്യ നല്‍കിയ മറുപടി!!! വീഡിയോ കാണൂ

നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട് കറുത്ത നിറമുള്ള ആൾക്കാരെ കളിയാക്കുകയും, അവരെ പരിഹസിക്കുകയും , അകറ്റിനിർത്തുന്നതുമായ അവസ്ഥ.സിനിമകള്‍ മുതല്‍ കോമഡികളില്‍ വരെ കറുത്ത നിറമുള്ളവര്‍ കോമാളികളായി മാറുന്നു.  ഇപ്പോള്‍ തന്റെ ഭര്‍ത്താവിനെ കറുത്തവന്‍ എന്ന്…

നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട് കറുത്ത നിറമുള്ള ആൾക്കാരെ കളിയാക്കുകയും, അവരെ പരിഹസിക്കുകയും , അകറ്റിനിർത്തുന്നതുമായ അവസ്ഥ.സിനിമകള്‍ മുതല്‍ കോമഡികളില്‍ വരെ കറുത്ത നിറമുള്ളവര്‍ കോമാളികളായി മാറുന്നു.  ഇപ്പോള്‍ തന്റെ ഭര്‍ത്താവിനെ കറുത്തവന്‍ എന്ന് വിളിച്ച്‌ കളിയാക്കിയവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു ഭാര്യ.

നിറഞ്ഞ കണ്ണുകളോടെ ആണ് കവിത ശരത്ത് എന്ന യുവതി തന്റെ ഭര്‍ത്താവിന്റെ നിറത്തെ കളിയാക്കിയവര്‍ക്ക് മറുപടി നല്‍കുന്നത്.കവിതയും പട്ടാളക്കാരനായ ഭര്‍ത്താവും ചേര്‍ന്ന് ചെയ്ത ടിക്ക് ടോക്ക് വീഡയോയില്‍ ആണ് ചിലര്‍ ഭര്‍ത്താവിന് നിറം പോരെന്നും, സൗന്ദര്യം ഇല്ലെന്നും പറഞ്ഞ് പരിഹസിച്ചത്. ഇതില്‍ മനംനൊന്താണ് കവിത മറുപടി നല്‍കാന്‍ തീരുമാനിച്ചത്.

ഗ്ലാമര്‍ എന്നത് മനസിലാണ് വേണ്ടതെന്നും ഇങ്ങനെയുള്ള ചിന്താഗതിയുള്ളവരുടെ മനസില്‍ കുഷ്ടം പിടിച്ചിരിക്കുന്നത് കൊണ്ടാണ് സൗന്ദര്യം എന്താണെന്ന് മനസിലാകാത്തെന്നും അവര്‍ പറയുന്നു.
എന്റെ ഭര്‍ത്താവ് കുടുംബത്തിനും നാടിനും വേണ്ടി അധ്വാനിക്കുന്നയാളാണ്. നാടിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു പട്ടാളക്കാരന്റെ ഭാര്യയാണ് ഞാന്‍. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ആണുങ്ങള്‍ ചിലപ്പോള്‍ കറുത്തെന്നിരിക്കുമെന്നും കവിത പറയുന്നു.

എന്ത് യോഗ്യതയാണ് ഇവര്‍ക്ക് ഉള്ളതെന്നും കവിത ചോദിക്കുന്നു.