Categories: Current Affairs

ഭാര്യയുടെ അമിത സീരിയൽ ഭ്രാന്ത്. യുവാവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു.

ഭർത്താവ് സംസാരിക്കുന്നത് കേൾക്കാൻ താല്പര്യം കാണിക്കാതെ മൊബൈൽ ഫോണിൽ സീരിയൽ കണ്ടുകൊണ്ടിരുന്ന യുവതിയെ പ്രകോപിതനായ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. സംഭവം നടക്കുന്നത് പൂനയിൽ ആണ്. 

തിങ്കളാഴ്ചച്ച രാവിലെ ഭാര്യയും ഭർത്താവും വീട്ടുകാര്യത്തെ ചൊല്ലി വഴക്കിട്ടിരുന്നു. വഴക്കിനു ശേഷം ഭർത്താവ് ജോലിക്ക് പോകുകയും ചെയ്തു. എന്നാൽ വൈകുന്നേരം തിരിച്ചെത്തിയ ഭർത്താവിനെ അഭിമുഖീകരിക്കാൻ പോലും യുവതി തയാറായില്ല. അതിനെ ചൊല്ലി വീണ്ടും അവർ വഴക്കിട്ടിരുന്നു. തുടർന്ന് കിടപ്പുമുറിയിലേക്ക് പോയ യുവതിയോട് വഴക്ക് പറഞ്ഞു അവസാനിപ്പിക്കാൻ ചെന്ന യുവാവ് പറയുന്നത് കേൾക്കാൻ പോലും ഭാര്യ ചെവികൊടുത്തില്ല. പകരം മൊബൈൽ ഫോണിൽ സീരിയൽ കണ്ടുകൊണ്ടിരുന്നു. യുവതിയുടെ ഈ പെരുമാറ്റത്തിൽ പ്രകോപിതനായ യുവാവ് കത്തി കൊണ്ട് യുവതിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 

ചെറിയ പരിക്കുകൾ മാത്രമായി രക്ഷപെട്ട യുവതിയെ ഉടൻതന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. ശേഷം യുവതിയുടെ പരാതിയെ തുടർന്ന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഭർത്താക്കന്മാർക്ക് വേണ്ടത്ര പ്രദാന്യം കൊടുക്കാതെ സീരിയൽ കണ്ടുകൊണ്ടിരിക്കുന്ന എല്ലാ ഭാര്യമാരും ഒരു നിമിഷം ഈ വാർത്ത ഒന്ന് ഓർത്താൽ നന്നായിരിക്കും.

Devika Rahul