മകള്‍ നന്ദനയുടെ സ്മരണയ്ക്കായി ചിത്ര പ്രസംഗവേദിയിൽ പാടിയപ്പോൾ

ചിത്ര 33 വര്‍ഷം മുന്‍പു പാടിയ പൈതലാം യേശുവേ.. ഉമ്മവെച്ചമ്മവെച്ചുണര്‍ത്തിയ എന്ന ഗാനം വീണ്ടും ഒരു ക്രിസ്മസ് കാലയളവില്‍ മകൾ നന്ദനയുടെ സ്മരണക്കായി   പാടിയപ്പോള്‍ വേദിയും സദസ്സും ഒരുപോലെ താളംപിടിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ്…

ചിത്ര 33 വര്‍ഷം മുന്‍പു പാടിയ പൈതലാം യേശുവേ.. ഉമ്മവെച്ചമ്മവെച്ചുണര്‍ത്തിയ എന്ന ഗാനം വീണ്ടും ഒരു ക്രിസ്മസ് കാലയളവില്‍ മകൾ നന്ദനയുടെ സ്മരണക്കായി   പാടിയപ്പോള്‍ വേദിയും സദസ്സും ഒരുപോലെ താളംപിടിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ് രാജ്യാന്തര കാന്‍സര്‍ കെയര്‍ സെന്ററില്‍ ചിത്രയുടെ മകള്‍ നന്ദനയുടെ ഓർമയ്ക്കായി  തുടങ്ങിയ കീമോതെറപ്പി വാര്‍ഡിന്റെ ഉദ്ഘാടന വേദിയിലാണ്   മലയാളത്തിന്റെ വാനമ്ബാടി പ്രസിദ്ധമായ ഈ ക്രിസ്മസ് ഗാനം ആലപിച്ചത്.

പ്രസംഗിക്കാന്‍ തുടങ്ങിയപ്പോൾ’ഞാന്‍ പ്രസംഗിക്കുന്നതിലും നല്ലത് പാട്ട് പാടുന്നതാണെന്ന്’ പറഞ്ഞായിരുന്നു ചിത്ര ക്രിസ്മസ് ഗാനം ആലപിച്ചത് . ഈ പാട്ടിനുശേഷം എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകളും ചിത്ര നേര്‍ന്നു.

നന്ദനയുടെ പേരിലുള്ള കീമോതെറപ്പി വാര്‍ഡ് ഉദ്ഘാടനം ചെയ്തശേഷം പ്രസംഗിച്ച വ്യവസായി എം.എ.യൂസഫലി തന്റെ മാതാപിതാക്കളുടെ പേരില്‍ പരുമലയിലെ കാന്‍സര്‍ സെന്ററിനായി 2 വാര്‍ഡുകള്‍ നിര്‍മിച്ചു നല്‍കുമെന്നു പ്രഖ്യാപിച്ചു. ചിത്ര ഇതിന്റെ ഉദ്ഘാടനത്തിനായി എത്തണമെന്ന് അഭ്യര്‍ഥിച്ചു. അദ്ദേഹത്തിന്റെ ക്ഷണം   ചിത്ര  സ്വീകരിച്ചു . പരുമലയിലെ എന്താവശ്യങ്ങള്‍ക്കും വിളിച്ചാല്‍ താന്‍ എത്തുമെന്നും അവര്‍‌ ഉറപ്പു നല്‍കി. ചെന്നൈയില്‍ നിന്നു കുടുംബാംഗങ്ങള്‍ക്കെ‍ാപ്പമാണ് ഇവര്‍ എത്തിയത്.