മണിക്കൂറുകൾ നീണ്ട വോട്ടെണ്ണൽ: 272 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരിച്ചു

ഇന്തോനേഷ്യയിൽ മണിക്കൂറുകൾ നീണ്ട വോട്ടെണ്ണലിനെ തുടർന്ന് 272 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരണപ്പെടുകയും 1880 പേർ വിവിധ അസുഖങ്ങൾ ബാധിച്ചു ആശുപത്രിയിൽ അഭയം തേടുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട വോട്ടെണ്ണലിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ആണ്…

ഇന്തോനേഷ്യയിൽ മണിക്കൂറുകൾ നീണ്ട വോട്ടെണ്ണലിനെ തുടർന്ന് 272 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരണപ്പെടുകയും 1880 പേർ വിവിധ അസുഖങ്ങൾ ബാധിച്ചു ആശുപത്രിയിൽ അഭയം തേടുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട വോട്ടെണ്ണലിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ആണ് ഉദ്യോഗസ്ഥർക്ക് ഉണ്ടായതെന്നും ഇങ്ങനെ ഒരു ദുരന്തത്തിന് കാരണമായതെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വക്താവ് ആരിഫ് പ്രിയോ സുസാന്റോ മാധ്യമങ്ങളോട് പറഞ്ഞത്. 

ഏപ്രില്‍ 17നായിരുന്നു ഇന്തോനേഷ്യയില്‍ തെരഞ്ഞെടുപ്പ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ-പ്രാദേശിക-പാര്‍ലമെന്റി തെരഞ്ഞെടുപ്പുകളും ഒന്നിച്ചാണ് നടത്തിയത്. അതുകൊണ്ട് തന്നെ കോടിക്കണക്കിന് ബാലറ്റ് പേപ്പറുകളാണ് ഉദ്യോഗസ്ഥര്‍ക്ക് എണ്ണിത്തീര്‍ക്കാനുണ്ടായിരുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചെങ്കിലും ഫലപ്രഖ്യാപനത്തിനായി മെയ് 22 വരെ കാത്തിരിക്കണം.