മലപ്പുറത്ത്‌ പെണ്‍കുട്ടി മരിച്ചത് തലച്ചോര്‍ തിന്നുന്ന അപൂര്‍വ അമീബ മൂലം, അറിയാം രോഗത്തെ കുറിച്ച്

പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ രണ്ട് ദിവസം മുന്‍പ് പത്ത് വയസ്സുകാരി മരിച്ചത് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പരിശോധിച്ച സാംപിളുകളിലാണ് അപൂര്‍വ മസ്തിഷ്കജ്വരം ബാധിച്ചതായി കണ്ടെത്തിയത്.  നീഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവിയാണ്  ഈ രോഗം പരത്തുന്നത്. രോഗാണ്…

പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ രണ്ട് ദിവസം മുന്‍പ് പത്ത് വയസ്സുകാരി മരിച്ചത് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പരിശോധിച്ച സാംപിളുകളിലാണ് അപൂര്‍വ മസ്തിഷ്കജ്വരം ബാധിച്ചതായി കണ്ടെത്തിയത്.  നീഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവിയാണ്  ഈ രോഗം പരത്തുന്നത്.

രോഗാണ് മനുഷ്യരിലേക്ക് പടരുന്നത് വെള്ളത്തിലൂടെയാണ്. നീഗ്ലേറിയ ഫൗളേറി അമീബ മനുഷ്യശരീരത്തില്‍ പ്രവേശിക്കുക  ജലത്തില്‍ നിന്ന് മൂക്കുവഴിയാണ്. ശുദ്ധീകരിക്കാത്ത വാട്ടര്‍ ഹീറ്ററുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴോ ജലാശയങ്ങളില്‍ ഇറങ്ങുമ്പോഴോ ശരീരത്തില്‍ കടക്കാം.

40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് താങ്ങാന്‍ ഈ അമീബയ്ക്ക് കഴിയും. നാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നത് വഴി മരണം സംഭവിക്കാം. സംസ്ഥാനത്ത് ആദ്യമായി അമീബിക് മെനിഞ്ചൈറ്റിസ് എന്ന അപൂര്‍വ്വ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്  2016 മാര്‍ച്ചില്‍ ആലപ്പുഴയിലാണ്.

തലച്ചോറിനുള്ളില്‍ മണം അറിയാനുള്ള ഞരമ്പിലാവും ഇവയുടെ സാന്നിധ്യമുണ്ടാവാറ്. ഇവയുടെ  ഭക്ഷണം തലച്ചോറില്‍ സംവേദനത്തിനുപയോഗിക്കുന്ന രാസവസ്തുക്കളാണ്.മൂക്കിനുള്ളിലൂടെ ശരീരത്തിലെത്തുന്ന അമീബ നേരെ മസ്തിഷ്കത്തിലേക്കാണ് പ്രവേശിക്കുക.