മാലാഖ

ദൈവം മനുഷ്യനായി അവതരിക്കാറുണ്ട് പലയിടത്തും പല വേഷത്തിലും ഭാഷയിലും. എന്നാൽ മനുഷ്യനായ ദൈവത്തെ കണ്ടെത്തുക എന്നത് ശ്രമകരമായ ഒരു പ്രവ്യത്തിയാണ്. മനസിലും ശരീരത്തിലും   നന്മനിറഞ്ഞ മനുഷ്യരെ നമുക്ക് ഭൂമിയിലെ ദൈവങ്ങള എന്ന് വിളിക്കാം. ദേശ -ഭാഷ…

ദൈവം മനുഷ്യനായി അവതരിക്കാറുണ്ട് പലയിടത്തും പല വേഷത്തിലും ഭാഷയിലും. എന്നാൽ മനുഷ്യനായ ദൈവത്തെ കണ്ടെത്തുക എന്നത് ശ്രമകരമായ ഒരു പ്രവ്യത്തിയാണ്. മനസിലും ശരീരത്തിലും   നന്മനിറഞ്ഞ മനുഷ്യരെ നമുക്ക് ഭൂമിയിലെ ദൈവങ്ങള എന്ന് വിളിക്കാം. ദേശ -ഭാഷ -വർണ്ണാന്തരങ്ങൾക്കതീതമായി മാനവരാശിയുടെ സമൃദ്ധിക്കും സഹജീവികളോടുള്ള ദയാനുകമ്പയിലും മറ്റുള്ളവരേക്കാൾ ഒരുപിടി മുന്നിൽ നിൽക്കുന്ന മനുഷ്യർ. അവരെ ചിലപ്പോൾ ദൈവത്തിന്റെ പ്രതിരൂപമായോ അവതാരമായോ മറ്റുള്ളവർ കരുതിയെന്നിരിക്കും . പ്രതിഭലേച്ഛകൂടാതെ മറ്റുള്ളവരുടെ ഉന്നമനത്തിനും സമൂഹത്തിന്റെ സ്ഥിരതയ്ക്കും സമത്വത്തിനുമായി സ്വന്തം ജീവിതം മാറ്റിവയച്ചു മറ്റുള്ളവർക്ക് മാത്യകയാവുന്നവർ.

അടുത്തയിടെ കണ്ടത്തിൽ വച്ച് ഹ്യദയഭേതകമായ ഒരു ചിത്രമാണ് Anja Ringgren Loven എന്ന ഡാനിഷ് യുവതി തെരുവിലലയുന്ന ഒരു കുട്ടിക്ക് തന്റെ കൈയിലെ വെള്ളം പകര്ന്നു കൊടുക്കുന്ന ഒരു ചിത്രം.

ഒരേ സമയം നമ്മെ ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയുന്ന ഒരു ചിത്രം. ആഫ്രിക്കയിലെ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ACAEDF (African Children’s Aid Education and Development Foundation) എന്ന സംഘടനയുടെ സ്ഥാപകയും പ്രവർത്തകയുമാണ് ഈ ഡാനിഷ് യുവതി. അനാചാരങ്ങളുടെ കുത്തൊഴുക്കിൽപ്പെട്ടു കിടക്കുന്ന ജനത അനാചാരങ്ങളുടെയും  അന്ധവിശ്വാസത്തിന്റെയും ഭാഗമായി കുട്ടികളെ തെരുവിലേക്ക് എറിയപ്പെടുന്നു. മാംസവും  നീരുമുള്ള സ്വന്തം രക്തത്തിൽ പിറന്ന കുട്ടികളെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ എന്തിനാണവർ കുട്ടികൾക്ക് ജന്മം കൊടുക്കുന്നു എന്നത് ചിന്തിക്കേണ്ട ഒരു വസ്തുതയാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല ഇരുണ്ട ഭൂകണ്ഡത്തിലെ ഒട്ടുമിക്ക രാജ്യങ്ങളുടെയും നേർക്കഴയാണ് ഇത്തരം വാർത്തകളും  ചിത്രങ്ങളും. വികസനത്തിന്റെ പുതുവെളിച്ചം വീശുന്ന ആഫ്രിക്കാൻ രാജ്യങ്ങളിൽ ആഭ്യന്തര യുദ്ധവും, വംശങ്ങൽ തമ്മിലുള്ള പോരാട്ടവും , പിന്നെ കൊള്ളയും കൊലയും തീവ്രവാദവും എല്ലാം നിത്യ സംഭാവമാണ്. ജീവിക്കാനുള്ള ഒരു മനുഷ്യന്റെ അവകാശത്തിന്റെ ലംഘനമാണ് ഇത്തരം രാജ്യങ്ങളിൽ നടമാടുന്നത് ഇത് കൂടാതെ പട്ടിണിയും. ലോക ആരോഗ്യ  സംഘടന,റെഡ് ക്രോസ്സ് , UNICEF , പിന്നെ ആഭ്യന്തരമായ ചില സംഘടനകളും ഇത്തരം രാജ്യങ്ങളിൽ സാമൂഹിക പ്രവർത്തനത്തിൽ  ഇടപെടുന്നുണ്ടെങ്കിലും വളരെ ചെറിയൊരു വിഭാഗത്തിനു മാത്രമാണ് ഇവയുടെ ഫലം ലഭിക്കുന്നുള്ളു,വലിയൊരു വിഭാഗം വീണ്ടും ഇതേ പ്രശ്നം നേരിടുന്നുണ്ട്  എന്നത്  വളരെ ദുഖകരമായ വസ്തുതയാണ്. ആയിരം വാക്കുകൾക്ക് പറയാനുള്ളത് ഒരു ചിത്രം പ്പരയുമെന്നാണല്ലോ.ഇനി എനിക്കുവേണ്ടി ഈ ചിത്രങ്ങൾ പറയട്ടെ……