മീ ടൂ… നിമിഷങ്ങള്‍ക്കുള്ളില്‍ ശോഭനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു

മീടൂ വിവാദങ്ങള്‍ പുകയുന്നതിനിടയില്‍ വെളിപ്പെടുത്തലുമായി നടി ശോഭന. എന്നാല്‍ ശോഭനയുടെ മീടു സംബന്ധിച്ച പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ പിന്‍വലിച്ചു. മലയാള സിനിമയിലെ മികച്ച നടിയും മികച്ച നര്‍ത്തകിയുമായ ശോഭന പോസ്റ്റ് പിന്‍വലിച്ചതിന് പിന്നിലെ…

മീടൂ വിവാദങ്ങള്‍ പുകയുന്നതിനിടയില്‍ വെളിപ്പെടുത്തലുമായി നടി ശോഭന. എന്നാല്‍ ശോഭനയുടെ മീടു സംബന്ധിച്ച പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ പിന്‍വലിച്ചു. മലയാള സിനിമയിലെ മികച്ച നടിയും മികച്ച നര്‍ത്തകിയുമായ ശോഭന പോസ്റ്റ് പിന്‍വലിച്ചതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. അതിനിടയിലാണ് മീ ടൂ സംബന്ധിച്ച പോസ്റ്റ് നീക്കം ചെയ്തത്.

തൊട്ടുപിന്നാലെ മീ ടൂ ക്യാമ്ബയിനില്‍ വെളിപ്പെടുത്തല്‍ നടത്തിയവരെ പിന്തുണക്കുന്നുവെന്ന് താരത്തിന്റെ മറ്റൊരു പോസ്റ്റ് എത്തി. തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാകാനുള്ള ഒരു ചുവടുവയ്പാണ് ഇതെന്നും നടി ഫേസ്ബുക്കില്‍ വിശദമാക്കി. ഏതെങ്കിലും വിധത്തിലുള്ള ലൈംഗിക പീഡനത്തിന് വിധേയരാക്കപ്പെട്ടതിന് ശേഷം വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്കൊപ്പമാണ് താന്‍ എന്നും നടി പോസ്റ്റില്‍ വ്യക്തമാക്കി.

ഹോളിവുഡിലും ബോളിവുഡിലും മീടൂ ഉയര്‍ത്തിയ ഒച്ചപ്പാടുകള്‍ ഇപ്പോഴും തുടരുന്നതിനിടയിലാണ് മലയാളികളുടെ പ്രിയതാരം വെളിപ്പെടുത്തല്‍ നടത്തി പിന്‍വലിച്ചത്. നേരത്തെ നടി മായാ എസ് കൃഷ്ണനെതിരെ ഫേസ്ബുക്കിലൂടെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ തിയേറ്റര്‍ കലാകാരി അനന്യ രാമപ്രസാദ് മീ ടൂ പോസ്റ്റ് പിന്‍വലിച്ചിരുന്നു. നാലാം വയസ്സില്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും അതൊരു പീഡനമായിരുന്നെന്ന് തിരിച്ചറിയാന്‍ നീണ്ട 17 വര്‍ഷങ്ങളെടുത്തുവെന്നും നടി പാര്‍വ്വതി നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.