മോഹന്‍ലാലും മഞ്ജു വാര്യരും പ്രണയത്തിൽ … വീഡിയോ വൈറൽ

ആറാം തമ്പുരാനില്‍ മോഹന്‍ലാലിന്റെയും മഞ്ജു പ്രണയം ഉണ്ടെങ്കിലും ഇരുവരും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചിട്ടില്ലായിരുന്നു. എന്നാല്‍ വില്ലനിലൂടെ അതും സാധ്യമാവുകയാണ്. യേശുദാസ് പാടിയ പാട്ടില്‍ മഞ്ജു വാര്യരുടെയും മോഹന്‍ലാലിന്റെയും പ്രണയത്തെയാണ് കാണിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ബിഗ് റിലീസ് സിനിമയ്ക്ക്…

ആറാം തമ്പുരാനില്‍ മോഹന്‍ലാലിന്റെയും മഞ്ജു പ്രണയം ഉണ്ടെങ്കിലും ഇരുവരും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചിട്ടില്ലായിരുന്നു. എന്നാല്‍ വില്ലനിലൂടെ അതും സാധ്യമാവുകയാണ്. യേശുദാസ് പാടിയ പാട്ടില്‍ മഞ്ജു വാര്യരുടെയും മോഹന്‍ലാലിന്റെയും പ്രണയത്തെയാണ് കാണിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ ബിഗ് റിലീസ് സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ ഈ മാസം 27 നാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. അതിന് മുമ്പ് തന്നെ സിനിമ കോടികള്‍ വാരിക്കൂട്ടി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടിന്റെ വീഡിയോ ഇന്ന് വന്നിരിക്കുകയാണ്.

വില്ലന്‍

സാങ്കേതിക വിദ്യയില്‍ പുതിയ പരീക്ഷണങ്ങളുമായി വരുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ചിത്രീകരണം പൂര്‍ത്തിയായി സിനിമ ഒക്ടോബര്‍ 27 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പോവുകയാണ്.

ലാലേട്ടനും മഞ്ജു ചേച്ചിയും

ചിത്രത്തില്‍ പോലീസ് ഓഫീസറായ മാത്യൂ മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായിട്ടാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്.

പാട്ട് വമ്പൻ ഹിറ്റ്

സിനിമയ്ക്ക് വേണ്ടി യേശുദാസ് പാടിയ ‘കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മില്‍’ എന്ന് തുടങ്ങുന്ന പാട്ട് ഹിറ്റായി മാറിയിരിക്കുകയാണ്. ഓഡീയോ മുമ്പ് വന്നിരുന്നെങ്കിലും വീഡിയോ ഗാനം ഇന്നാണ് പുറത്ത വന്നരിക്കുന്നത്.

പ്രണയം

മോഹന്‍ലാലും മഞ്ജു വാര്യരും തമ്മിലുള്ള പ്രണയവും കുടുംബ ജീവിതവും പശ്ചാതലമാക്കിയാണ് പാട്ട് നിര്‍മ്മച്ചിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പാട്ട് റിലീസ് ചെയ്തിരുന്നു.

ചിത്രം ഒരേ സമയം മലയാളത്തിലും ഹിന്ദി, തമിഴ് എന്നിങ്ങനെ പല ഭാഷകളി റിലീസ് ചെയ്യുകയാണ്. അതിനിടെ ഹിന്ദി ഡബ്ബിങ്ങിന് വാങ്ങുന്ന കോടികളുടെ കണക്ക് എല്ലാവരെയും ഞെട്ടിച്ചിരുന്നു. മൂന്ന് കോടി രൂപയാണ് വില്ലന്റെ ഹിന്ദി പതിപ്പിന്റെ ഡബ്ബിങ്ങിന് വേണ്ടി വാങ്ങുന്ന തുക.

കോടികള്‍

സിനിമയുടെ സാറ്റലൈറ്റ് അവകാശത്തിനായിരുന്നു വന്‍തുക ആദ്യം സ്വന്തമാക്കിയിരുന്നത്. ഏഴ് കോടി രൂപയ്ക്ക് സൂര്യ ടിവിയാണ് വില്ലന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. പിന്നാലെ സിനിമയുടെ ഓഡീയോ റൈറ്റ്‌സ് ജംഗലീ മ്യൂസിക് 50 ലക്ഷം രൂപയ്ക്കായിരുന്നു സ്വന്തമാക്കിയിരുന്നത്.

റിലീസ്

സെന്‍സറിങ്ങില്‍ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ വില്ലന്‍ ഒക്ടോബര്‍ 27 മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബിഗ് റിലീസായി എത്തുന്ന സിനിമ കേരളത്തില്‍ 300 സ്‌ക്രീനുകളിലായിരിക്കും പ്രദര്‍ശിപ്പിക്കുന്നത്.