മോഹൻലാലിനെ ഭീഷ്‌മരായി കാണാൻ അച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു: ലോഹിത ദാസിന്റെ മകൻ പറയുന്നു

മലയാളികൾക്ക് എന്നും ഓർക്കാനയി ഒരുപിടി മനോഹര ചിത്രങ്ങൾ സമ്മാനിച്ചിട്ടാണ് ലോഹിത ദാസ് വിട പറഞ്ഞത്. മലയാളികളുടെ ഒരു തീരാനഷ്ട്ടവും കൂടിയാണ് ലോഹിത ദാസ്. ലോഹിക്ക് പകരം മറ്റൊരാളെ കണ്ടെത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾക്ക് സാധിച്ചിട്ടില്ല.…

മലയാളികൾക്ക് എന്നും ഓർക്കാനയി ഒരുപിടി മനോഹര ചിത്രങ്ങൾ സമ്മാനിച്ചിട്ടാണ് ലോഹിത ദാസ് വിട പറഞ്ഞത്. മലയാളികളുടെ ഒരു തീരാനഷ്ട്ടവും കൂടിയാണ് ലോഹിത ദാസ്. ലോഹിക്ക് പകരം മറ്റൊരാളെ കണ്ടെത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾക്ക് സാധിച്ചിട്ടില്ല. ഇപ്പോഴിതാ ലോഹിതദാസിന്റെ മക്കൾ ‘ലോഹിതദാസ് പ്രൊഡക്ഷൻസ്’ എന്ന പേരിൽ ഒരു സംരംഭം ആരംഭിക്കുകയാണ്. സിനിമയല്ല ഇപ്പോൾ ഈ സഹോദരങ്ങളുടെ ലക്‌ഷ്യം. പരസ്യ ചിത്രങ്ങൾ, ഹൃസ്വ ചിത്രങ്ങൾ, ഡോക്യൂമെന്ററികൾ തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഇവർ  ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇതൊരു ചെറിയ തുടക്കമാണ്, അച്ഛനെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ വിശ്വാസവും അനുഗ്രഹവുമാണ് ഇതിന്റെ ആദ്യ മൂലധനം എന്നാണ് ലോഹിയുടെ ഇളയമകൻ പറഞ്ഞത്.

അച്ഛൻ പോയിട്ട് വർഷങ്ങൾ ഇത്രയും ആയി. ഇപ്പോഴും ഞാൻ കേൾക്കുന്ന ചോദ്യമാണ് അച്ഛൻ തുടങ്ങിവെച്ചിട്ടു പോയ ഭീഷ്‌മാർ എന്ന ചിത്രം മകൻ പൂർത്തീകരിക്കുമോ എന്ന്. അച്ഛൻ മോഹൻലാലിനെ സങ്കൽപ്പിച്ചാണു ഭീഷ്‌മാർ ചിത്രത്തിന്റെ കഥ എഴുതാൻ തുടങ്ങിയത് തന്നെ. മോഹൻലാലിനെ ഭീഷ്മാർ അയി കാണാൻ അച്ഛൻ അതിയായി ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടി ആദ്യ അഞ്ചു രംഗങ്ങൾ അച്ഛൻ എഴുതുകയും ചെയ്തു, എന്നാൽ അത് പൂർത്തികരിക്കാൻ അച്ഛന് കഴിഞ്ഞില്ല. ഈ അഞ്ചു രംഗങ്ങൾ കണ്ടത് കൊണ്ട് മാത്രം അച്ഛൻ മനസ്സിൽ ഉദ്ദേശിച്ച കഥ എന്താണെന്നു മനസിലാകില്ല. എഴുത്തിൽ കഴിവ് തെളിയിച്ചെങ്കിലും നിർമാണത്തിൽ അച്ഛന് പരാജയം സംഭവിച്ചിരുന്നു. എന്നാൽ അത് പരിഹരിക്കാൻ വേണ്ടിയല്ല ഈ പ്രൊഡക്ഷൻ കമ്പനി തുടങ്ങിയത്.

മരണം സംഭവിച്ചു 10 വർഷത്തോളം ആയെങ്കിലും ഇന്നും മലയാളികളുടെ മനസ്സിൽ ലോഹി നിറഞ്ഞു നിൽക്കുന്നു. അച്ഛന്റെ ക്രെഡിറ്റിൽ പ്രശസ്തി നേടാൻ അല്ല ലോഹിയുടെ മക്കൾ ശ്രമിക്കുന്നത്. വിജയ് ശങ്കറും ഹരി കൃഷ്ണനും എന്നും സ്വന്തം കഴിവിലൂടെ ഉയരാൻ ആഗ്രഹിച്ചവരാണ്. ഹരികൃഷ്ണൻ എഴുത്തിന്റെ ലോകത്തിൽ കഴിവ് തെളിയിക്കുമ്പോൾ വിജയ് ശങ്കർ ക്യാമറാമാനായി മുന്നേറുന്നു. ഇവരുടെ ഈ കൂട്ടുകെട്ടിൽ പിറന്നതാണ് ലോഹിത ദാസ് പ്രൊഡക്ഷൻസ്.

ലോഹിത ദാസ് പ്രൊഡക്ഷൻസ് ഇന്നലെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്

പ്രിയ സുഹൃത്തുക്കളെ, വീണ്ടുമൊരു മഴക്കാലം വരവായ്.അസാന്നിദ്ധ്യത്തിന്റ ഒരു ദശാബ്ദം.ഈ കഴിഞ്ഞ കാലയളവില്‍ വേരിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഒരു ആഗ്രഹമാണ് അച്ഛന്റെ പേരിലൊരു പ്രൊഡക്ഷന്‍ ഹൗസ്.ചിലരെങ്കിലും ഒരു പക്ഷെ ശ്രദ്ധിച്ചുകാണും ഞങ്ങള്‍ ചെയ്ത ചില വര്‍ക്കുകളില്‍ ‘ലോഹിതദാസ് പ്രൊഡക്ഷന്‍സ് ‘ എന്ന പേര്.ഇന്ന് ഞങ്ങള്‍ ആ സ്വപ്നം കുറേക്കൂടെ ഗൗരവമായി എടുക്കാനും അതിനു പിന്നില്‍ നിന്ന് സജ്ജരായി പ്രവര്‍ത്തിയ്ക്കാനും ഉള്ള ഊര്‍ജ്ജവും ധൈര്യവും പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ചുമലിലേറ്റുന്നു.TVC,PSA,Documentaries,Corporate Videos അങ്ങനെ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ചെയ്യുന്ന എന്തുമാകട്ടെ,മൂല്യങ്ങള്‍ കൈവിടാതെ അത് ഭംഗിയായി നിറവേറ്റാന്‍ കഴിയും എന്ന പ്രതീക്ഷയോടെ ഒരു ചുവട് മുന്നോട്ട് വയ്ക്കുന്നു.മുന്നോട്ടുള്ള ഓരോ ചുവടിലും എല്ലാവരുടെയും സ്നേഹവും പ്രാര്‍ത്ഥനയും അനുഗ്രഹവും കൂടെയുണ്ടാവുമെന്നുള്ള പ്രതീക്ഷയില്‍ ഞങ്ങള്‍ യാത്ര തുടങ്ങുകയാണ്.ആദ്യ പടിയായി ലോഹിതദാസ് പ്രൊഡക്ഷന്‍സിന്റെ പേജ് ഇന്ന് തുടങ്ങുന്നു.

നന്ദി