പത്തുവർഷം കൊണ്ട് ഷോപ്പിങ്ങിനായി 141 കോടി രൂപ പൊട്ടിച്ച, ലോകത്തിലെ ഏറ്റവും ധൂർത്തയായ സ്ത്രീയെ കുറിച്ചറിയാം

ഇന്റർനാഷണൽ ബാങ്ക് ഓഫ് അസർബൈജാന്റെ ചെയർമാൻ ആയിരുന്ന ജഹാംഗീറിന്റെ ഭാര്യയായ സമീറാ ഹാജിയെവ് എന്ന അമ്പത്തഞ്ചുകാരിയുടെ 2006  മുതൽ 2016  വരെ ധൂർത്തുകളുടെ ഞെട്ടിക്കുന്നവിവരങ്ങൾ ചോർന്നു കിട്ടിയിരിക്കുന്നത്.  ജഹാംഗീർ ബാങ്കിനെപ്പറ്റിച്ച് അക്കൗണ്ടിൽ കൊണ്ടിട്ടിരുന്ന പണമാണ് ചിലവഴിച്ചത്. പത്തുവർഷത്തിനിടെ തന്റെ ലാവിഷ്…

ഇന്റർനാഷണൽ ബാങ്ക് ഓഫ് അസർബൈജാന്റെ ചെയർമാൻ ആയിരുന്ന ജഹാംഗീറിന്റെ ഭാര്യയായ സമീറാ ഹാജിയെവ് എന്ന അമ്പത്തഞ്ചുകാരിയുടെ 2006  മുതൽ 2016  വരെ ധൂർത്തുകളുടെ ഞെട്ടിക്കുന്നവിവരങ്ങൾ ചോർന്നു കിട്ടിയിരിക്കുന്നത്.  ജഹാംഗീർ ബാങ്കിനെപ്പറ്റിച്ച് അക്കൗണ്ടിൽ കൊണ്ടിട്ടിരുന്ന പണമാണ് ചിലവഴിച്ചത്.

പത്തുവർഷത്തിനിടെ തന്റെ ലാവിഷ് ആയ ജീവിതശൈലിയ്ക്കായി സമീറ ചെലവിട്ടുകളഞ്ഞത് 141  കോടിയോളം രൂപയാണ്.  54 ക്രെഡിറ്റ് കാർഡുകളാണ് സമീറയുടെ പേരിൽ അതേ ബാങ്കിൽ നിന്നും ഇഷ്യൂ ചെയ്യപ്പെട്ടിരുന്നത്. ഈ അതിക്രമം അവർ പ്രവർത്തിച്ചുകൊണ്ടിരുന്നത്.

35  കോടി രൂപയ്ക്കുള്ള ആഭരണങ്ങൾ,  15 കോടിയ്ക്കുള്ള  ലക്ഷ്വറി വാച്ചുകൾ,  8 കോടി രൂപയ്ക്കുള്ള കളിപ്പാട്ടങ്ങൾ,  2.25  കോടിരൂപയ്ക്കുള്ള സുഗന്ധ ദ്രവ്യങ്ങൾ, ക്രിസ്ത്യൻ ഡയർ, സെലിൻ, ഫെൻഡി, ഡെന്നിസ് ബസ്സോ തുടങ്ങിയ ലക്ഷ്വറി ബ്രാൻഡുകളുടെ കോടിക്കണക്കിനു രൂപയുടെ ഫാഷൻ വസ്ത്രങ്ങൾ.

26  ലക്ഷം രൂപയുടെ ബെൽജിയൻ  ചോക്കലേറ്റ്,  2  കോടി രൂപയ്ക്ക് സാൻഡ് വിച്ചും കേക്കും പേസ്ട്രിയും, രണ്ടര ലക്ഷം രൂപയ്ക്കുള്ള സ്കോച്ച്, വൈൻ, ഷാംപെയ്ൻ തുടങ്ങി പത്തുവർഷം കൊണ്ട് അവർ നടത്തിയിരിക്കുന്നത് അവിശ്വസനീയമായ ചെലവുകളാണ്.