രക്തത്തിന് പാലിന്‍റെ നിറമുള്ള അപൂര്‍വ മനുഷ്യന്‍…! രക്തം പരിശോധിക്കാനായി എടുത്തവര്‍ ഞെട്ടി.

തലകറക്കവും ഛര്‍ദ്ദിയുമായി എത്തിയ രോഗിയുടെ രക്തം പരിശോധനക്കായി എടുത്തവര്‍ ശരിക്കും ഞെട്ടി. കാരണം രക്തത്തിന് പാലിന്‍റെ നിറം. ആശുപത്രി ജീവനക്കാര്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം നേരിട്ട് കാണുന്നത്. ജര്‍മനിയിലെ ഒരു  39കാരനെയാണ് ഈ അവസ്ഥയില്‍…

തലകറക്കവും ഛര്‍ദ്ദിയുമായി എത്തിയ രോഗിയുടെ രക്തം പരിശോധനക്കായി എടുത്തവര്‍ ശരിക്കും ഞെട്ടി. കാരണം രക്തത്തിന് പാലിന്‍റെ നിറം. ആശുപത്രി ജീവനക്കാര്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം നേരിട്ട് കാണുന്നത്. ജര്‍മനിയിലെ ഒരു  39കാരനെയാണ് ഈ അവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്.

ജര്‍മനിയില്‍ ആയിരുന്നു രക്തത്തിന് പാലിന്‍റെ നിറമുള്ള അപൂര്‍വ മനുഷ്യനെ കണ്ടത്. യുവാവിന്റെ രക്തം പരിശോധിക്കാനായി എടുത്തപ്പോള്‍ പാല്‍ പോലെ കട്ടിയുള്ളതായിരുന്നു. ഇതിനെ വൈദ്യശാസ്ത്രം വിളിക്കുന്നത്‌  ഹൈപ്പര്‍ട്രൈഗ്ലിസിര്‍ഡീമിയ എന്നാണ്. ഫാറ്റി ട്രൈഗ്ലിസറൈഡ് മോളിക്ക്യൂളുകള്‍ രക്തത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് ഇത്.

സാധാരണ ഇത്തരം അവസ്ഥയില്‍ ചെയ്യുക Plasmapheresis എന്ന ചികിത്സയാണ്. രക്തത്തിന്‍റെ കട്ടി കാരണം ആശുപത്രിയിലെ Plasmapheresis മെഷിന്‍ ബ്ലോക്കായി. സാധാരണ ഒരാളുടെ രക്തത്തിലെ ട്രൈഗ്ലിസറൈഡിന്‍റെ അളവ് 150 mg/dL-ൽ താഴെയാണ്.  എന്നാല്‍  ഈ രോഗിയുടെ  triglycerides അളവ്  18,000 mg/dL ആണ്.

മറ്റുവഴികള്‍ ഇല്ലാതെ ഡോക്ടര്‍മാര്‍ രോഗിയുടെ ശരീരത്തില്‍ നിന്ന് രണ്ട് ലീറ്റര്‍ രക്തം വലിച്ചെടുക്കുകയും അതിനു പകരം രക്തം നല്‍കുകയും ചെയ്തു. 18- 19 നൂറ്റാണ്ടുകളില്‍ നടത്തിയിരുന്ന ഒരു പ്രാചീനചികിത്സ ചെയ്യുകയായിരുന്നു ഡോക്ടര്‍മാര്‍‌. രക്തം വലിച്ചെടുക്കുന്ന  bloodletting എന്ന ചികിത്സാരീതിയായിരുന്നു അത്.