രാഗം തിയറ്ററില്‍ കായംകുളം കൊച്ചുണ്ണി കാണാന്‍ നിവിന്‍ പോളിയെത്തി

തൃശൂര്‍ നവീകരിച്ച‌ രാഗം തിയറ്ററില്‍ തന്റെ സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ നായകനെത്തിയത‌് ആരാധകര്‍ക്ക‌് ആവേശമായി. ആദ്യ ചിത്രമായി പ്രദര്‍ശിപ്പിച്ചത‌് നിവിന്‍ പോളി നായകനായ കായംകുളം കൊച്ചുണ്ണിയാണ‌്.സിനിമയെ തൃശൂര്‍ ജനത ആവേശത്തോടെയാണ‌് വരവേറ്റത‌്. സിനിമ…

തൃശൂര്‍
നവീകരിച്ച‌ രാഗം തിയറ്ററില്‍ തന്റെ സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ നായകനെത്തിയത‌് ആരാധകര്‍ക്ക‌് ആവേശമായി. ആദ്യ ചിത്രമായി പ്രദര്‍ശിപ്പിച്ചത‌് നിവിന്‍ പോളി നായകനായ കായംകുളം കൊച്ചുണ്ണിയാണ‌്.സിനിമയെ തൃശൂര്‍ ജനത ആവേശത്തോടെയാണ‌് വരവേറ്റത‌്. സിനിമ കാണാന്‍ നിവിന്‍ പോളി ഭാര്യയുമൊന്നിച്ച‌ാണ‌് എത്തിയത‌്. കേക്ക‌് മുറിച്ചാണ‌് സിനിമയുടെ ആദ്യ പ്രദര്‍ശനം ആഘോഷമാക്കിയത‌്.
വാദ്യഘോഷവും കാവടിയും വലിയ ഫ‌്ളക‌്സും തിയറ്ററിന‌് മുന്നില്‍ ആരാധകര്‍ ഒരുക്കിയിരുന്നു. സിനിമ വിജയമാവുമെന്നാണ‌് പ്രതീക്ഷയെന്ന‌് നിവിന്‍ പോളി പറഞ്ഞു.