ലോഹി അത് പറയുമ്ബോള്‍ ഞാന്‍ പതിയെ നോര്‍മലാകും. ലോ​ഹി​തദാ​സ് ​എനിക്ക് എന്നുമൊരു ആശ്രയമായിരുന്നു

നിരവധി സിനിമകളിൽ അനിയത്തിയും കൂട്ടുകാരിയായും വന്നു നായികയായി മാറിയ  നടിയാണ് ചിത്ര. ചിത്രയെ അറിയാത്ത മലയാളികൾ കാണില്ല. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെ നായികയായി വേഷമിടാനുള്ള ഭാഗ്യവും ചിത്രക്ക് ലഭിച്ചിരുന്നു. അമരം, ദേവാസുരം, പാഥേയം,…

നിരവധി സിനിമകളിൽ അനിയത്തിയും കൂട്ടുകാരിയായും വന്നു നായികയായി മാറിയ  നടിയാണ് ചിത്ര. ചിത്രയെ അറിയാത്ത മലയാളികൾ കാണില്ല. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെ നായികയായി വേഷമിടാനുള്ള ഭാഗ്യവും ചിത്രക്ക് ലഭിച്ചിരുന്നു. അമരം, ദേവാസുരം, പാഥേയം, ഏകലവ്യന്‍, പൊന്നുച്ചാമി, അദ്വൈതം, ആറാം തമ്ബുരാന്‍ തുടങ്ങിയ സിനിമകളിൽ എല്ലാം തന്നെ ചിത്ര വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അധികമാർക്കും അറിയാത്ത ഒരു ജീവിതകഥയാണ് ഈ താരത്തിൻെറത്. തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും വിഷമത്തിലും ഒരു സഹോദരനെ പോലെ കൂടെ നിന്ന ലോഹിതദാസിനെ പറ്റിയാണ് ചിത്രക്ക് പറയാനുള്ളത്. ഒരു പ്രമുഖ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ചിത്ര തന്റെ മനസ്സ് തുറന്നത്. 

‘ചിത്തൂ.ലോഹിയുടെ വിളി ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നു. വളരെ ശാന്തവും സമാദാനവുമായാണ് ലോഹി എന്നോട് സംസാരിച്ചിട്ടുള്ളത്. ആ വാക്കുകൾ കേൾക്കുമ്പോൾ അളവറ്റ ആത്മവിശ്വാസവും കൂടെ ആളുണ്ടെന്ന സുരക്ഷിതത്വബോധവും എനിക്ക് ലഭിക്കുമായിരുന്നു”. പിറക്കാതെ പോയ സഹോദരന്റെ സ്ഥാനമായിരുന്നു ലോഹിക്ക് എന്റെ ജീവിതത്തില്‍. സിനിമയിലെ മുഴുവന്‍ പുരുഷന്മാരും എന്റെ മകളെ വഴിതെറ്റിക്കാന്‍ നടക്കുന്നവരാണ് എന്ന ചിന്തയോടെ ജീവിക്കുന്ന അപ്പയ്ക്ക് പോലും ലോഹിയെ വലിയ കാര്യമായിരുന്നു’. ‘അമ്മയുടെ മരണവും അനിയത്തിയുടെ വിവാഹവും എന്നെ തീർത്തും ഏകാന്തമാക്കിയിരുന്നു. അന്ന് ലോഹി ആയിരുന്നു എനിക് ഏക ആശ്വാസം. എന്നാൽ എന്നെ മനസിലാക്കാൻ അച്ഛൻ ഒട്ടും ശ്രമിച്ചില്ല. ലൊക്കേഷനിലും വീട്ടിലും ഇടംവലം തിരിയാന്‍ സമ്മതിക്കിലായിരുന്നു. വീട്ടിലെ ഫോണ്‍ തൊടാന്‍ പോലും അവകാശമുണ്ടായിരുന്നില്ല. സ്ക്രിപ്റ്റ് കേള്‍ക്കുന്നതിന്റെയും ജോലിയുടെയും തിരക്കിനിടയില്‍ മകളെ പരിഗണിക്കുന്നതില്‍ അച്ഛൻ പരാജയപെട്ടു. പലപ്പോഴും  ഭ്രാന്ത് പിടിക്കുമെന്ന് തോന്നുന്ന നേരങ്ങളില്‍ ഞാന്‍ ലോഹിയെ വിളിക്കും. ഞാൻ എന്റെ പരാതിപെട്ടികൾ ഓരോന്നായി തുറക്കും. അച്ഛന്റെ സ്‌നേഹമില്ലായ്മയും ഒറ്റപ്പെട്ട ജീവിതത്തിന്റെ കടും കയ്പും ഇടയ്ക്കിടെ ഉള്ളിലുണരുന്ന മരണചിന്തയും പങ്കുവയ്ക്കുമ്ബോള്‍ ലോഹി സ്ഥിരം പറയുന്ന ഒരു വാചകമുണ്ട്. ചിത്തൂ അച്ഛന്റേത് സ്‌നേഹക്കുറവല്ല, സ്‌നേഹക്കൂടുതലാണ്. സൗമ്യമായ ഭാഷയില്‍ ലോഹി അത് പറയുമ്ബോള്‍ ഞാന്‍ പതിയെ നോര്‍മലാകും. പക്ഷേ ഒരാഴ്ച കഴിഞ്ഞ് വീണ്ടും അദ്ദേഹത്തെ വിളിച്ച്‌ ഇതേകാര്യങ്ങൾ തന്നെ ആവർത്തിക്കും. മലയാളത്തിലെ തിരക്കുളള ഒരു  എഴുത്തുകാരനെയാണ് വിളിച്ച്‌ ബുദ്ധിമുട്ടിക്കുന്നത് എന്നൊന്നും ഞാൻ ആ കാലത്ത് ചിന്തിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വേർപാട് എന്റെ മനസിലുണ്ടാക്കിയ മുറിവ് വളരെ ആഴത്തിലുള്ളതായിരുന്നു. ഇന്നും ആ വേർപാട് മനസിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല:-ചിത്ര പറയുന്നു.