വയറ്റിനുള്ളില്‍ നിന്നും കണ്ടെടുത്തത് മൊബൈല്‍ഫോണ്‍ മുതല്‍ താക്കോലുകള്‍ വരെ; ഇതിന് പിന്നില്‍ സംഭവിച്ചത്‌..

ജീവിതപ്രശ്‌നങ്ങള്‍ക്കും എന്തിന് രോഗശമനത്തിനും മന്ത്രവാദികളെ സമീപിക്കുന്ന ഒരു വിഭാഗം ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഉത്തര്‍പ്രദേശിലെ ബില്‍ഗ്രാം സ്വദേശിയായ അജയ് ദ്വിവേദിയും അത്തരക്കാരില്‍ ഒരാളാണ്. വിശ്വാസം മൂത്ത് ദുര്‍മന്ത്രാവാദിയുടെ അടുത്ത് ചെന്ന അജയ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്…

ജീവിതപ്രശ്‌നങ്ങള്‍ക്കും എന്തിന് രോഗശമനത്തിനും മന്ത്രവാദികളെ സമീപിക്കുന്ന ഒരു വിഭാഗം ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഉത്തര്‍പ്രദേശിലെ ബില്‍ഗ്രാം സ്വദേശിയായ അജയ് ദ്വിവേദിയും അത്തരക്കാരില്‍ ഒരാളാണ്. വിശ്വാസം മൂത്ത് ദുര്‍മന്ത്രാവാദിയുടെ അടുത്ത് ചെന്ന അജയ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് അയാളുടെ ഭാഗ്യം കൊണ്ട് മാത്രമാണ്.

42കാരനായ അജയ്ക്ക് പല കാരണങ്ങളാല്‍ ഇതുവരെ വിവാഹം കഴിക്കാന്‍ കഴിഞ്ഞിട്ടില്ല. തനിക്ക് മംഗല്യഭാഗ്യം കൈവരാന്‍ അജയ് ഒരു കാര്യം തീരുമാനിച്ചു, മന്ത്രവാദിയുടെ സഹായം തേടുക എന്നതായിരുന്നു ആ തീരുമാനം.

അങ്ങനെ ഇയാള്‍ ഒരു ദുര്‍മന്ത്രവാദിയുടെ അടുത്ത് ചെന്നു. താന്‍ പറയുന്നതെല്ലാം ചെയ്യണമെന്ന മന്ത്രവാദിയുടെ നിര്‍ദ്ദേശം ഇയാള്‍ അംഗീകരിച്ചു. മന്ത്രവാദി ഇയാളോട് ചെയ്യാന്‍ ആവശ്യപ്പെട്ട കാര്യങ്ങളാണ് ഏറെ വിചിത്രം. മൊബൈല്‍ ഫോണ്‍, ബാറ്ററി, താക്കോലുകള്‍, ഇലക്ട്രിക് വയറുകള്‍, ഗ്ലാസുകള്‍ തുടങ്ങിയവ വിഴുങ്ങനായിരുന്നു ഇയാള്‍ക്ക് മന്ത്രവാദി നല്‍കിയ നിര്‍ദ്ദേശം. യാതൊരു സങ്കോചവുമില്ലാതെ അജയ് അപ്രകാരമെല്ലാം ചെയ്തു.

പിന്നീട് കലശലായ വയറുവേദന അനുഭവപ്പെട്ടപ്പോഴാണ് ഇയാള്‍ ഡോക്ടറെ സമീപിച്ചത്. എക്‌സ്‌റേ എടുത്ത ഡോക്ടര്‍ അജയ് വിഴുങ്ങിയ സാധനങ്ങള്‍ കണ്ട് ശരിക്കും ഞെട്ടിപ്പോയി. തു
ടര്‍ന്ന് ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും സാധനങ്ങള്‍ പുറത്തെത്തിക്കുകയും ചെയ്തു.

സാധാരണ കുട്ടികളാണ് ഇങ്ങനെയുള്ള വസ്തുക്കള്‍ വിഴുങ്ങാറുള്ളതെന്നും എന്നാല്‍ ഇങ്ങനെയുള്ളൊരു അനുഭവം തന്റെ ജീവിതത്തില്‍ ആദ്യമാണെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ സര്‍ജന്‍ എസ്.കെ. സിംഗ് പറഞ്ഞു.