മിക്ക ദിവസങ്ങളിലും നിസ്സഹായനായ എന്റെ മുന്നിലൂടെ എന്റെ ഭാര്യയെ ശരീരത്തോട് ചേർത്തു നിർത്തി; ഭാര്യ ജാരനുമായി സല്ലപിക്കുമ്പോള്‍ കിടക്കയില്‍ ശരീരം തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിന്റെ കുറിപ്പ്…

പാടുപെട്ട് കഴുത്ത് ചിരിച്ചു വളരെ കഷ്ടപ്പെട്ടാണ് അങ്ങോട്ട്‌ നോക്കിയത്… അവൾ അപ്പോഴും കണ്ണാടിക്ക് മുന്നിലായിരുന്നു…. ഉടുത്തൊരുങ്ങി അവൾ കാത്തിരിക്കുന്നത് അയാളെയാണെന്നറിയാം. അരുതെന്ന് പറയണമെന്നുണ്ടായിരുന്നു… പക്ഷേ ശബ്ദവും ചലനവും നഷ്ടപ്പെട്ടു ശവം പോലെ കിടക്കുമ്പോഴുള്ള വല്ലാത്തൊരു…

പാടുപെട്ട് കഴുത്ത് ചിരിച്ചു വളരെ കഷ്ടപ്പെട്ടാണ് അങ്ങോട്ട്‌ നോക്കിയത്… അവൾ അപ്പോഴും കണ്ണാടിക്ക് മുന്നിലായിരുന്നു…. ഉടുത്തൊരുങ്ങി അവൾ കാത്തിരിക്കുന്നത് അയാളെയാണെന്നറിയാം.

അരുതെന്ന് പറയണമെന്നുണ്ടായിരുന്നു… പക്ഷേ ശബ്ദവും ചലനവും നഷ്ടപ്പെട്ടു ശവം പോലെ കിടക്കുമ്പോഴുള്ള വല്ലാത്തൊരു നിസ്സഹായാവസ്ഥയുണ്ടല്ലോ… അരുതാത്തത് കണ്മുന്നിൽ നടക്കുമ്പോൾ ഒരായിരം ആനയുടെ ശക്തി മനസ്സിലുണ്ടായിട്ടും ഒരു ചെറുവിരൽ പോലും അനക്കാൻ പറ്റാത്തവന്റെ നിസ്സഹായത…

വീര്യവും ക്രൗര്യവും മുക്കിയും മൂളിയും കണ്ണീരൊഴുക്കിയും പ്രകടിപ്പിക്കേണ്ടി വരുന്ന ഒരാണിന് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ശപിക്കപ്പെട്ട ഒരവസ്ഥയാണത്….വൈകാതെ തന്നെ കോളിംഗ്ബെൽ ശബ്ദം ചെവിയിൽ വന്നലച്ചു…

അതയാൾ തന്നെയാണെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു…നീട്ടി വളർത്തിയ താടിയും ചുവന്ന ചുണ്ടുകളും കുറുകിയ തീക്ഷ്ണതയുള്ള കണ്ണുകളുമുള്ള ലക്ഷണമൊത്ത വില്ലൻ.. ഈയിടെയായി മിക്ക ദിവസങ്ങളിലും നിസ്സഹായനായ എന്റെ മുന്നിലൂടെ എന്റെ ഭാര്യയെ ശരീരത്തോട് ചേർത്തു നിർത്തി ഒരുകാലത്ത് ഞാനും അവളും വിയർപ്പും പ്രണയവും രാവും പകലും ഉമിനീരും സ്രവങ്ങളും പങ്കുവച്ച കിടപ്പുമുറി ലക്ഷ്യമാക്കി നീങ്ങുന്ന വെറുക്കപ്പെട്ട യാത്രക്കാരനാണയാൾ…..

പലപ്പോഴും അവൾ കാണാതെ അയാൾ എന്റെ നേർക്ക്‌ നേർത്ത പുരികം വില്ലുപോലെ വളച്ചു വച്ചു ആ കുറുകിയ കണ്ണുകൾ കൊണ്ട് വല്ലാത്തൊരു നോട്ടം നോക്കാറുണ്ട്… അപ്പോൾ അയാൾക്കൊരു വേട്ടക്കാരന്റെ ചൂരാണ്… ഇരയെ കൊല്ലാതെ കൈക്കുള്ളിൽ ഇട്ടു ഞെരിച്ചു ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള ഏറ്റവും ഭീകരമായ വേദനയിലൂടെ നടത്തിക്കുന്ന വേട്ടക്കാരൻ….

അല്പസമയത്തിനുള്ളിൽ മുറിക്കുള്ളിൽ നിന്നും അവളുടെ പൊട്ടിച്ചിരി ഉയർന്നു തുടങ്ങി…. പിന്നീടത് ഉച്ചത്തിലുള്ള ശ്വസോച്ഛാസങ്ങളായി എന്റെ ഹൃദയത്തെ കാർന്നു തിന്നുന്നൊരു ഈർച്ചവാളുപോലെ ചെവിയിൽ വന്നലച്ചു…
പിന്നീട് അവളുടെയും അവന്റെയും കിതപ്പും ഇടക്കിടെയുള്ള അവളുടെ ആർത്തനാദങ്ങളും….

ഹോ…. മരണം എത്രയോ വലിയ അനുഗ്രഹമാണെന്ന് തിരിച്ചറിയണമെങ്കിൽ ഇതുപോലൊരവസ്ഥ നിങ്ങൾക്കും വരണം…. അയാൾ വരുന്ന ദിവസങ്ങളിൽ അവൾ കഞ്ഞിയും കൊണ്ട് കുടിപ്പിക്കാൻ വരുമ്പോൾ അത് കുടിക്കാൻ വായ തുറക്കാതെ തല ഇരുവശത്തേക്കും ശക്തിയായി വെട്ടിച്ചും കണ്ണുനീരൊഴുക്കിയും പ്രതിഷേധിക്കാറുണ്ട്..

അപ്പോൾ അവളും ചെറുതായി കണ്ണു നനയ്ക്കും….

എന്നിട്ട്

“എനിക്കയാളെ ഇഷ്ടമാണ്… എനിക്ക് വേണമെങ്കിൽ അയാളോടൊപ്പം എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകാം.. പക്ഷേ എനിക്കതിനു പറ്റില്ല… ഞാൻ പോയാൽ നിങ്ങൾക്ക് ഒരു നേരത്തെ വെള്ളം തരാൻ പോലും ആരും ഉണ്ടാവില്ല.. പക്ഷേ ചിലതൊന്നും വേണ്ടെന്ന് വെക്കാൻ എന്റെ ശരീരം അനുവദിക്കുന്നില്ല… ഏട്ടൻ എന്നോട് ക്ഷമിക്കണം ”

എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കും…

കുറഞ്ഞപക്ഷം ശബ്ദിക്കാനെങ്കിലും പറ്റുമായിരുന്നെങ്കിൽ

“ഞാനിവിടെ കിടന്നു പുഴുത്തു ചത്താലും വേണ്ടില്ല.. ഇതുപോലെ എന്റെ കണ്മുന്നിൽ കിടന്നു കണ്ടവനോടൊപ്പം കിടന്നു കാമം തീർക്കാതെ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോടി പു… മോളേ”

എന്ന് അവളോട്‌ പറയണമെന്നുണ്ടായിരുന്നു……

സാധാരണ അയാൾ തിരികെ പോകുന്ന സമയത്ത് അയാൾക്ക്‌ നേരെ നോക്കാറില്ല… വേദനയും വിഷമങ്ങളും കടിച്ചമർത്തി തല ചുമരിന്റെ വശത്തേക്ക് തിരിച്ചുവച്ചാണ് കിടക്കുക….
അയാൾ പോയെന്നു ഉറപ്പായാൽ മാത്രമേ തല നേരെ വെക്കൂ.

അന്നെന്തോ മനസ്സിൽ തികട്ടി വന്ന പകയും പ്രതികാരവും സഹിക്കാനാവുന്നതിലും എത്രയോ മേലെ ആണെന്നുള്ള തിരിച്ചറിവിൽ അയാളെത്തന്നെ കണ്ണെടുക്കാതെ നോക്കി…അയാളെ പച്ചക്ക് കൊത്തിയരിഞ്ഞു കൊന്നു തിന്നാനുള്ള വെറി എന്റെ കണ്ണുകളിലൂടെയെങ്കിലും അയാൾ തിരിച്ചറിയണം എന്ന ഉദ്ദേശത്തോടു കൂടിയാണ് നോക്കിയത്…

പക്ഷേ അത് കണ്ട അയാളുടെ മുഖത്ത് വിടർന്നത് ഒരു ഇളം പുഞ്ചിരിയായിരുന്നു…വാതിൽ ലക്ഷ്യമാക്കി നടന്നു നീങ്ങിയിരുന്ന അയാൾ പെട്ടെന്ന് നിന്നു…
എന്നിട്ട് എന്റെ അരികിലേക്ക് വന്ന് ഒരു കസേര വലിച്ചിട്ടു എന്റെ തൊട്ടടുത്തായി ഇരിപ്പുറപ്പിച്ചു….

ഇപ്പോൾ അയാളുടെ ശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ട്….വല്ലാത്തൊരു അസ്വസ്ഥത എന്നിൽ പിടിമുറുക്കിത്തുടങ്ങിയതോടെ കണ്ണുകൾ ഇറുക്കിയടച്ചു പല്ലുകൾ പൊട്ടിപ്പോകാവുന്നത്ര ശക്തിയിൽ ഞെരിച്ചമർത്തി….അയാൾ മെല്ലെ തല കുനിച്ചു ആ ചുവന്ന ചുണ്ടുകൾ എന്റെ ചെവിക്കരികിലേക്ക് പരമാവധി അടുപ്പിച്ചു വച്ചു….ആ സമയത്ത് അയാളുടെ ശ്വാസോച്ഛാസം ചെവിയിലൂടെ കാർന്നു കയറി തലച്ചോറ് പിളർത്തുന്നുണ്ടായിരുന്നു…

“നേഹയെ ഓർമ്മയുണ്ടോ”

പെട്ടെന്നുള്ള അയാളുടെ ചോദ്യത്തിൽ അറിയാതെ ഞെട്ടിത്തരിച്ചുപോയി….

അറിയാം എന്നുള്ള മറുപടിയെന്നോണം കണ്ണുകൾ തുറന്നു തല പതിയെ ചെരിച്ചു ദയനീയമായി അയാളെ ഒന്ന് നോക്കി….

കോളേജിൽ ഒരുമിച്ചു പഠിച്ചതാണ്… പെട്ടെന്ന് കിട്ടും എന്ന് തോന്നിയതു കൊണ്ട് ആ ഉദ്ദേശത്തോടുകൂടി ത്തന്നെ ആണ് അവളോടടുത്തത്…കാണാൻ അത്യാവശ്യം തരക്കേടില്ല… അവളുടെ മുഖത്തേക്കാൾ മനോഹരം കടഞ്ഞെടുത്തതുപോലുള്ള ശരീരം തന്നെയായിരുന്നു…കെട്ടാമെന്നു വാക്ക് കൊടുത്തിട്ടൊന്നുമില്ല…
നല്ലോണമൊന്നു പരിചയപ്പെട്ടപ്പോൾ തന്നെ അവൾ വഴങ്ങിത്തന്നതാണ്….ഇതിനിടക്ക്‌ ഞങ്ങൾ തമ്മിലുള്ള വീഡിയോ എങ്ങനെയോ പുറത്തായി…അതിന്റെ പ്രശ്നങ്ങൾ കോലാഹലങ്ങൾ… വീട്ടിൽ നിന്നുള്ള ശാപവാക്കുകൾ…
അങ്ങനെ അതിൽ നിന്ന് രക്ഷ നേടാൻ വേണ്ടിയാണ് അമ്മാവന്റെ കെയറോഫിൽ പെട്ടെന്നൊരു വിസ തയ്യാറാക്കി വിദേശത്തേക്ക് വണ്ടി കയറിയത്&.

ജീവിതം വീണ്ടും ട്രാക്കിലേക്ക് കയറിയപ്പോൾ ഒരു വിവാഹം കഴിച്ചു…. ദാമ്പത്യത്തിന്റെയും ജീവിതത്തിന്റെയും മനോഹാരിത എത്രത്തോളമുണ്ടെന്ന് അറിഞ്ഞാസ്വദിച്ചു തുടങ്ങുന്നതിനിടക്കാണ് വിദേശത്ത് വച്ച് ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ വിധി വില്ലനായത്….പക്ഷേ അവളെക്കുറിച്ച് അന്നത്തെ ആ സംഭവത്തിനു ശേഷം ഇതുവരെ അന്വേഷിക്കാൻ പോയിട്ടില്ല.. പെട്ടെന്ന് മറന്നുപോയ ഒരു മുഖമായി മറവിയുടെ ചവറ്റുകൊട്ടയിൽ എവിടെയോ ഉണ്ടായിരുന്നിരിക്കണം……

“എന്റെ പെങ്ങളായിരുന്നു ”

എന്ന് പറയുമ്പോഴും അയാളുടെ മുഖത്ത് കാര്യമായ ഭാവവ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല….

“അതിന് ഞാനെന്തു പിഴച്ചു.. അവളുടെകൂടി സമ്മതത്തോടെ ആയിരുന്നില്ലേ എല്ലാം” എന്നൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു

എന്റെ മനസ്സിൽ ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യം തിരിച്ചറിഞ്ഞതുപോലെ ആയിരുന്നു അയാളിൽ നിന്ന് വന്ന ഓരോ മറുപടിയും….

“ഇതും അതുപോലൊക്കെത്തന്നെ ആണ്… നിങ്ങളുടെ ഭാര്യയുടെ സമ്മതത്തോടെ… ”

എന്ന് പറഞ്ഞു അല്പം നിർത്തിയ ശേഷം അയാളുടെ മുഖഭാവം പെട്ടെന്ന് മാറി…

അല്പനേരത്തെ മൗനത്തിനു ശേഷം…

“അന്ന് നിങ്ങള് രണ്ടുപേരും കാട്ടിക്കൂട്ടിയതിന്റെ പേരിൽ പോയത്‌ ഞങ്ങടെ കുടുംബത്തിന്റെ അന്തസ്സായിരുന്നു…. സ്വയം വിളിച്ചുവരുത്തിയ അപമാനത്തിന്റെ പേരിൽ നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ നാണം കെട്ട അവളുടെ വിധി അവൾ തിരഞ്ഞെടുത്തു…

ഞരമ്പ്‌ മുറിച്ചു പിടയുന്ന അവളെയും കോരിയെടുത്ത് ആശുപത്രിയിലേക്കോടിയ അച്ഛന്റെ മുഖം ഇപ്പോഴും മായാതെ മനസ്സിലുണ്ട്…

അതിന് ശേഷം സന്തോഷമെന്തെന്ന് ഞങ്ങളറിഞ്ഞിട്ടില്ല..
നാട്ടുകാർക്ക് മുന്നിൽ ഈ നിമിഷം വരെ തലയുയർത്തി നടക്കാൻ പറ്റിയിട്ടില്ല…

പകയായിരുന്നു എല്ലാവരോടും… എല്ലാത്തിനോടും…

ഇപ്പൊ കുറച്ചു ദിവസമായി ഞാൻ സന്തോഷവാനാണ്.. നിങ്ങളുടെ ഈയൊരു നിസ്സഹായാവസ്ഥ കാണുമ്പോൾ എന്തെന്നറിയില്ല മനസ്സിന് വല്ലാത്തൊരു…. ”

അയാൾ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപ് അവളുടെ ശബ്ദം ഇടക്ക് കയറി വന്നു…

“നിങ്ങളിതുവരെ പോയിട്ടില്ലേ… എന്താ അങ്ങേരോട് പറയുന്നത് ”

എന്ന് ചോദിച്ചുകൊണ്ട് അവൾ ഞങ്ങൾക്കരികിലേക്ക് കടന്നുവന്നു…

“ഏയ്‌.. ഒന്നുമില്ല.. നിന്റെ പ്രിയപ്പെട്ടവൻ എന്ന് പറഞ്ഞാൽ എനിക്കും പ്രിയപ്പെട്ടത് തന്നെയല്ലേ ചക്കരേ…
ചുമ്മാ കുറച്ചു നേരം അടുത്തിരിക്കാൻ തോന്നി ഇരുന്നു.. അത്ര തന്നെ… ഇഷ്ടപ്പെട്ടില്ലേൽ ഞാനങ്ങു പോയേക്കാം. എന്ന് പറഞ്ഞു അയാൾ എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ..

“എന്നെയൊന്നു കൊന്നു തരാൻ പറ്റ്വോ ”

എന്ന് കണ്ണുകൾ കൊണ്ട് ഞാൻ അയാളോട് കെഞ്ചി നോക്കി..

പക്ഷേ അയാൾ അവൾ കേൾക്കാൻ എന്നോണം എന്നെ നോക്കി ഒരു പരിഹാസചിരിയോടെ . …

“നിങ്ങള് പേടിക്കണ്ട മാഷേ… അവളെ നിങ്ങളിൽ നിന്നും അകറ്റി നിങ്ങളെ ഒരിക്കലും ഞാൻ ഒറ്റക്കാക്കില്ല… മരണം വരെ അവൾ നിങ്ങളോടൊപ്പം തന്നെ ഉണ്ടാവും.. ഈ ഞാനും ”

എന്ന് പറഞ്ഞു അവൾ കാണാതെ എനിക്ക് നേരെ കത്തുന്നൊരു നോട്ടവും നോക്കി നടന്നകലുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കാനല്ലാതെ മറ്റൊന്നിനും സാധിക്കുമായിരുന്നില്ല എനിക്ക്….

ആത്മഹത്യ പോലും ചെയ്യാൻ പറ്റാത്ത വല്ലാത്തൊരു അവസ്ഥ….

എളുപ്പത്തിൽ പെണ്ണിനെ കിടക്കയിലേക്കെത്തിക്കുമ്പോൾ അതൊരു വലിയ കഴിവാണെന്നോർത്ത് സ്വയം അഭിമാനിക്കുന്നതിനപ്പുറം അവൾക്കൊരു കുടുംബമുണ്ടെന്നും പ്രിയപ്പെട്ടവർ ഉണ്ടെന്നും അവർക്ക് അതിലും വലിയൊരു അപമാനമില്ലെന്നും ഓർക്കാതെ പോയതായിരിക്കാം ഞാൻ ചെയ്ത തെറ്റ്&#

ഭാര്യയുടെ ജാരൻ: രചന – സലീൽ ബിൻ ഖാസിം