വാഹനപരിശോധനക്കിടയിൽ ഒരു സ്കൂട്ടറിൽ 5 പേർ: കൈ കൂപ്പി പോലീസുകാരൻ

ഫോർട്ട്കൊച്ചിയിലെ വെളി ഗ്രൗണ്ടിൽ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു വെഹിക്കിൾ ഇൻസ്പെക്ടറും സംഘവും. അപ്പോഴാണ് 4 കുട്ടികളെ സ്കൂട്ടറിൽ തിക്കി ഞെരുക്കി കൊണ്ട് വരുന്ന മധ്യവസ്കനെ ഇവരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ സ്കൂട്ടറിന് നേരെ…

ഫോർട്ട്കൊച്ചിയിലെ വെളി ഗ്രൗണ്ടിൽ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു വെഹിക്കിൾ ഇൻസ്പെക്ടറും സംഘവും. അപ്പോഴാണ് 4 കുട്ടികളെ സ്കൂട്ടറിൽ തിക്കി ഞെരുക്കി കൊണ്ട് വരുന്ന മധ്യവസ്കനെ ഇവരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ സ്കൂട്ടറിന് നേരെ കൈ കാണിച്ചു നിർത്താൻ ആവശ്യപ്പെട്ടു. സ്കൂട്ടർ യാത്രികൻ വാഹനം നിർത്തിയ ഉടൻ വെഹിക്കിൾ ഇൻസ്‌പെക്ടർ അയാളുടെ മുന്നിലെത്തി ആദ്യം കൈ കൂപ്പി വണങ്ങുകയാണ് ചെയ്‌തത്‌. സമീപത്തുണ്ടായിരുന്നവരാണ് ഇൻസ്‌പെക്ടർ യാത്രക്കാരനെ തൊഴുന്ന ദൃശ്യം ക്യാമെറയിൽ പകർത്തിയത്.

എന്നാൽ കൈ കൂപ്പി തൊഴുതതിന് ശേഷം യാത്രക്കാരനെ വിട്ടയക്കുകയല്ല ഇൻസ്‌പെക്ടർ ചെയ്തത്. പരിശോധനയിൽ വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞതിനാൽ 1000 രൂപയും ഹെൽമറ്റ് വെയ്ക്കാതെ വാഹന യാത്രയ്ക്ക് 100 രൂപയും കുട്ടികളെ ഇടിച്ചു നിറച്ചു വാഹനം ഓടിച്ചതിന് 1000 രൂപ എന്നി നിലയിൽ ആകെ മൊത്തം 2100 രൂപ പിഴ ഈടാക്കിയതിനു ശേഷമാണു ഇയാളെ വിട്ടയച്ചത്.