വാഹനമോടിച്ച പിതാവ് ഹൃദയാഘാതം വന്ന് മരണപ്പെട്ടു; സ്റ്റിയറിങ്ങ് കൈയ്യിലെടുത്ത് ആപത്തൊഴിവാക്കി അഞ്ചാം ക്ലാസുക്കാരന്‍ മകന്‍.

തന്റെ പിതാവിന് ഹൃദയാഘാതം വന്നപ്പോള്‍ സ്റ്റിയറിങ്ങ് കൈയ്യിലെടുത്ത് വാഹനം റോഡരികിലേക്കടുപ്പിച്ചു വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. തൊഴിലാളി ദിനത്തില്‍ പത്ത് വയസുകാരന്റെ ധീരത വലിയൊരു ആപത്തൊഴിവാക്കി. ഗുഡ്സ് കാരിയര്‍ ഡ്രൈവറായ തന്റെ പിതാവ് വാഹനം…

തന്റെ പിതാവിന് ഹൃദയാഘാതം വന്നപ്പോള്‍ സ്റ്റിയറിങ്ങ് കൈയ്യിലെടുത്ത് വാഹനം റോഡരികിലേക്കടുപ്പിച്ചു വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. തൊഴിലാളി ദിനത്തില്‍ പത്ത് വയസുകാരന്റെ ധീരത വലിയൊരു ആപത്തൊഴിവാക്കി. ഗുഡ്സ് കാരിയര്‍ ഡ്രൈവറായ തന്റെ പിതാവ് വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് മരണപ്പെട്ടപ്പോള്‍ വാഹനത്തിന്റെ സ്റ്റിയറിങ്ങ് കൈയ്യിലെടുത്ത് വാഹനം റോഡരികിലേക്കടുപ്പിച്ചു വലിയ ദുരന്തത്തില്‍ നിന്നും മകന്‍ രക്ഷപ്പെടുത്തുകയായിരുന്നു ഹുലിയാറുള്ളൊരു വ്യവസായ മേഖലയില്‍ നിന്ന് സാധനങ്ങളുമായി വരുകയായിരുന്നു ശിവകുമാര്‍, അവധി ദിവസമായതിനാല്‍ മകനെ കൂടെ ഒപ്പം കൂട്ടിയിരുന്നു.

പ്രഷര്‍ കുക്കര്‍ വിതരണം ചെയ്യുന്ന ശിവകുമാറിന് വാഹനത്തില്‍ വെച്ച് പെട്ടെന്ന് ഹൃദയാഘാതം വരുകയും വൈകാതെ മരണപ്പെടുകയുമായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പുനീര്‍ത്ത് തൊട്ടുടനെ തന്നെ മനസാന്നിധ്യം കൈവിടാതെ വാഹനം സുരക്ഷിതമായി തൊട്ടടുത്ത് റോഡില്‍ അടുപ്പിക്കുകയായിരുന്നു. സ്ക്കൂള്‍ അവധി സമയത്ത് പിതാവിന്റെ കൂടെ യാത്ര ചെയ്യുമ്പോള്‍ സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് കുഞ്ഞായ പുനീര്‍ത്ത്. പിതാവ് മരണപ്പെട്ടെന്ന് മനസ്സിലാക്കിയ പുനീര്‍ത്ത് പിതാവിന്റെ ശരീരത്തിനടുത്ത് ഇരുന്ന് കരയുന്ന ദൃശ്യം കണ്ണീര്‍ പൊടിയുന്നതാണ്. കൃത്യമായ സമയത്ത് അപകട സമയത്ത് മനസ്സ് കൈവിടാതെ വാഹനം രക്ഷപ്പെടുത്തിയ പുനീര്‍ത്തിനെ ഹുലിയാറു പൊലീസ് എസ്.ഐ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

കടപ്പാട്: Santhosh SpKerala Today (ഇന്നത്തെ കേരളം)