വിജയ് ചിത്രം സര്‍ക്കാരിന്‍റെ വ്യാജന്‍ ഇന്‍റെര്‍നെറ്റില്‍

വിജയ്‌യും എ ആര്‍ മുരുകദോസും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. ചിത്രം ദീപാവലി ദിവസമായ ഇന്നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറിനുള്ളില്‍ ചിത്രം നെറ്റില്‍ വന്നു. തമിള്‍റോകേര്‍സ് ആണ് ചിത്രത്തിന്‍റെ വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നത്.…

വിജയ്‌യും എ ആര്‍ മുരുകദോസും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. ചിത്രം ദീപാവലി ദിവസമായ ഇന്നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറിനുള്ളില്‍ ചിത്രം നെറ്റില്‍ വന്നു. തമിള്‍റോകേര്‍സ് ആണ് ചിത്രത്തിന്‍റെ വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന് വമ്ബന്‍ സ്വീകാര്യതയാണ് എല്ലായിടത്തും ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ രാവിലെ 5 മണി മുതല്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇന്ന് പ്രദര്‍ശനം ആരംഭിച്ച ആറുമണിക്കൂറിനുള്ളില്‍ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇറങ്ങിയിരിക്കുകയാണ്.സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷ് വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.