Categories: Current Affairs

വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച: മരണത്തിലേക്ക് അവർ ഒന്നിച്ചു യാത്രയായി

കോട്ടാംപൊയിൽ സ്വദേശി കിരൺ, ഭാര്യ പന്നിയന്നൂർ സ്വദേശിനി ജിൻസി രാജൻ എന്നിവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച മാത്രമേ ആയിട്ടോളൂ. സന്തോഷത്തിന്റെ നാളുകളായിരുന്നു ഈ ഒരാഴ്ചക്കാലം അവർക്കുണ്ടായിരുന്നത്. പക്ഷെ വിധി അവരെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. അവർ മരണത്തിലേക്ക് ഒന്നിച്ചു തന്നെ യാത്രയായി. ബാംഗ്ലൂരിൽ ഉല്ലാസയാത്രക്ക് പോയതായിരുന്നു നവദമ്പതികൾ. ഇവരെ കൂടാതെ സുഹൃത്തായ ജയദീപ്, ഭാര്യ  ജ്​ഞാനതീർഥ എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

യാത്ര മദ്ധ്യേ മൈസൂരു- ബംഗളൂരു ഹൈവേയിൽ വെച്ച് പെട്രോൾ പമ്പിന്​ സമീപം നിർത്തിയിട്ട ടാങ്കർ ലോറിയുടെ പിന്നിൽ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ മൂന്നുപേർ സംഭവസ്ഥലത്തു വെച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യയിലുമാണ് മരിച്ചത്. രാത്രിയിൽ 12 മാണിയോട് കൂടിയാണ് അപകടം ഉണ്ടായത്.

Devika Rahul